തിരുപ്പതിയിൽ 6 പേർ തിരക്കിൽപ്പെട്ട് മരിച്ചു 
India

തിരുപ്പതിയിൽ 6 പേർ തിരക്കിൽപ്പെട്ട് മരിച്ചു

രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന കൗണ്ടറിനു മുന്നിൽ തലേ ദിവസം വൈകിട്ട് തന്നെ കനത്ത് തിരക്ക് രൂപപ്പെടുകയായിരുന്നു

MV Desk

തിരുപ്പതി: ആന്ധ്ര പ്രദേശിലെ പ്രശസ്തമായ തിരുപ്പതി ക്ഷേത്രത്തിൽ ദർശനത്തിനുള്ള ടോക്കണെടുക്കുന്ന ക്യൂവിൽ അനിയന്ത്രിതമായ തിക്കും തിരക്കും. ആറ് പേർ മരിച്ചതായി പ്രാഥമിക റിപ്പോർട്ട്. ഇതിൽ ഒരു സ്ത്രീയും ഉൾപ്പെടുന്നു.

ബൈരാഗി പട്ടീദ പാർക്കിലെ ടിക്കറ്റ് കൗണ്ടറിനു മുന്നിലാണ് ദുരന്തമുണ്ടായത്. ജനുവരി 10 മുതൽ 19 വരെ നടത്തുന്ന വൈകുണ്ഠ ദ്വാര ദർശനത്തിനുള്ള ടോക്കൺ വിതരണമാണ് ഇവിടെ നടത്താനിരുന്നത്.

നാലായിരത്തോളം പേരാണ് ദർശനത്തിനു ടിക്കറ്റെടുക്കാനുള്ള ക്യൂവിലുണ്ടായിരുന്നത്. രാവിലെ അഞ്ച് മണിക്ക് തുറക്കുന്ന കൗണ്ടറിനു മുന്നിൽ തലേ ദിവസം വൈകിട്ട് തന്നെ കനത്ത തിരക്ക് രൂപപ്പെടുകയായിരുന്നു.

ടോക്കൺ വിതരണത്തിനുള്ള ക്യൂ തുടങ്ങിയതോടെയാണ് തിരക്ക് നിയന്ത്രണാതീതമായത്.

വൈകുണ്ഠ ഏകാദശിയോടനുബന്ധിച്ച് വൈകുണ്ഠ ദ്വാരത്തിലൂടെയുള്ള പ്രത്യേക ദർശനത്തിനുള്ള ടോക്കൺ എടുക്കാനാണ് ഏറ്റവും കൂടുതൽ തിരക്കുണ്ടായത്.

വയനാട് തുരങ്ക പാത നിർമാണം തുടരും; പ്രകൃതി സംരക്ഷണ സമിതി നൽകിയ ഹർജി ഹൈക്കോടതി തള്ളി

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് 1,120 രൂപ കുറഞ്ഞു

കുഴിബോംബ് സ്ഫോടനം; ജമ്മു കശ്മീരിൽ സൈനികന് വീരമൃത്യു

"സഹപ്രവർത്തകയുടെ കണ്ണീരിന് ഒരു വിലയുമില്ലേ? അമ്മയിലെ സഹോദരന്മാർക്കെങ്കിലും ഒന്ന് പറഞ്ഞു കൊടുക്കാമായിരുന്നു'': മല്ലിക സുകുമാരൻ

നാഷണൽ ഹെറാൾഡ് കേസിൽ കുറ്റപത്രം സ്വീകരിക്കാതെ ഡൽഹി കോടതി