വിജയ് സർക്കാരിനെതിരായ കുതിരകച്ചവട ആരോപണങ്ങൾ നിഷേധിച്ച് ടിവികെ  മന്ത്രി

 

file image

India

കുതിരകച്ചവടം തമിഴ്നാടിന് പരിചയപ്പെടുത്തിയത് ഡിഎംകെയെന്ന് ടിവികെ മന്ത്രി സെങ്കോട്ടയ്യൻ

ടിവികെയ്ക്ക് എതിരായ കുതിരകച്ചവട ആരോപണങ്ങൾ നിഷേധിച്ച് സെങ്കോട്ടയ്യൻ

Sarath Nath MS

ചെന്നൈ: ജോസഫ് വിജയ് നയിക്കുന്ന ടിവികെ സർക്കാരിന് എതിരായ കുതിരകച്ചവട ആരോപണങ്ങൾ നിഷേധിച്ച് തമിഴ്നാട് റവന്യൂമന്ത്രി കെ.എ. സെങ്കോട്ടയ്യൻ. തമിഴ്നാടിന് കുതിരകച്ചവടം പരിചയപ്പെടുത്തിയത് ഡിഎംകെ ആണെന്നും സെങ്കോട്ടയ്യൻ ആരോപിച്ചു. എഐഡിഎംകെ ഉൾപ്പെടെയുള്ള മറ്റു രാഷ്ട്രീയ പാർട്ടികളിൽ നിന്ന് ടിവികെയിലേക്ക് എംഎൽഎമാർ എത്തുന്നതിനാൽ കുതിരകച്ചവട ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് സെങ്കോട്ടയ്യന്‍റെ പ്രതികരണം.

പൊതുജനത്തിന്‍റെ ശക്തമായ പിന്തുണയുള്ളതാണ് ടിവികെ നയിക്കുന്ന സർക്കാരെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു. കുതിരകച്ചവട ആരോപണങ്ങൾക്ക് പിന്നിൽ യാതൊരു വിധ സത്യവുമില്ല. ശക്തമായ കരുത്തുറ്റ സർക്കാരാണ് തങ്ങൾ രൂപീകരിച്ചിരിക്കുന്നത്. അതിനാൽ തങ്ങൾക്ക് കുതിരകച്ചവടത്തിൽ ഏർപ്പെടേണ്ട ആവശ്യവുമില്ല. തങ്ങളുടെ സഖ്യം കരുത്തുറ്റതാണെന്നും സഖ്യകക്ഷികളായ കോൺഗ്രസ്, വിസികെ, ഐയുഎംഎൽ എന്നിവരിൽ നിന്ന് ശക്തമായ പിന്തുണയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

തമിഴ്നാടിന്‍റെ രാഷ്ട്രീയ രംഗത്ത് ഡിഎംകെയാണ് കുതിരകച്ചവടം ആദ്യമായി അവതരിപ്പിച്ചതെന്ന് സെങ്കോട്ടയ്യൻ പറഞ്ഞു. 96 എംഎൽഎമാരുമായി ന്യൂനപക്ഷ സർക്കാരിനെ കൊണ്ടുനടന്നവരാണ് അതിൽ ഏർപ്പെട്ടിരുന്നത്. എന്നാൽ ടിവികെ സർക്കാർ സുതാര്യമാണെന്നും സെങ്കോട്ടയ്യൻ വ്യക്തമാക്കി.

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; വിശദീകരണം തേടി മെറ്റയ്ക്ക് ഐടി മന്ത്രാലയത്തിന്‍റെ നോട്ടീസ്

ആര്യനാട് പൊലീസ് സ്റ്റേഷനിൽ യുവാവിന്‍റെ ആക്രമണം; സിഐയ്ക്ക് തലയ്ക്ക് ഗുരുതര പരുക്ക്

റാന്നിയിൽ സൂപ്പർമാർക്കറ്റിൽ കാട്ടുപന്നിയുടെ ആക്രമണം; സ്ത്രീയ്ക്ക് പരുക്ക്

യുഎസ്-ഇറാൻ സമാധാന കരാർ ചർച്ച; അടുത്തഘട്ടം ഇസ്ലാമാബാദിൽ

പ്രതിപക്ഷ ഉപനേതാവ് പദവിക്കായി തർക്കം തുടരുന്നു; പിണറായിക്കെതിരേ പരസ്യ പ്രതികരണവുമായി സിപിഐ