വിജ‍യ്‌

 
India

കരൂർ ദുരന്തം; മരണസംഖ‍്യ 36 ആയി, പ്രതികരിക്കാതെ വിജയ്

കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയാണ് വൻ ദുരന്തമുണ്ടായത്

Aswin AM

ചെന്നൈ: നടൻ വിജയ് നേതൃത്വം നൽകിയ തമിഴക വെട്രി കഴകത്തിന്‍റെ റാലിയിൽ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 36 ആയി. കരൂർ മെഡിക്കൽ സുപ്രണ്ടാണ് മരണ വിവരം അറിയിച്ചത്.

മരിച്ചവരിൽ 6 പേർ കുട്ടികളാണെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 12 പേർ അതീവ ഗുരുതരാവസ്ഥയിലും 58 പേർ വിവിധയിടങ്ങളിലായി ചികിത്സയിൽ കഴിയുകയാണ്.

കുഴഞ്ഞു വീണ മൂന്നു കുട്ടികളെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. മരണസംഖ‍്യ ഇനിയും ഉയർന്നേക്കുമെന്നാണ് വിവരം. വിജയ്‌യുടെ കരൂർ റാലിക്കിടെയായിരുന്നു വൻ ദുരന്തമുണ്ടായത്. ഇതേത്തുടർന്ന് നടൻ പ്രസംഗം പൂർത്തിയാക്കാതെ മടങ്ങി. ആരോഗ‍്യ മന്ത്രി, വിദ‍്യാഭ‍്യാസ മന്ത്രി, എന്നിവർ കരൂരിലെത്തി ചേർന്നിട്ടുണ്ട്. സംഭവത്തിൽ ഇതുവരെ നടൻ വിജയ് പ്രതികരിച്ചിട്ടില്ല.

പാലക്കാട് ശ്രീനിവാസൻ വധക്കേസ്; 65-ാം പ്രതിക്കെതിരായ കുറ്റപത്രം സമർപ്പിച്ചു

ദുൽക്കറിനെ വിടാതെ കസ്റ്റംസ്; ഒരു വാഹനം കൂടി പിടിച്ചെടുത്തു

'മല‍യാളി പൊളിയല്ലേ'; ഇംപാക്റ്റ് പ്ലെയർ അവാർഡ് സ്വന്തമാക്കി സഞ്ജു

വാടക മുറിയിൽ പ്രസവം; അസം സ്വദേശിനി മരിച്ചു

കോടതി രേഖകളിൽ പാൻ മസാല കലർന്ന തുപ്പൽ; ജീവനക്കാരെ വിമർശിച്ച് അലഹാബാദ് കോടതി