ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 2 മാവോയിസ്റ്റുകളെ വധിച്ചു
റായ്പൂർ: ഛത്തീസ്ഗഢിൽ ഏറ്റുമുട്ടലിൽ 2 മാവോയിസ്റ്റുകളെ വധിച്ചു. ബിജാപൂർ ജില്ലയിൽ ബുധനാഴ്ച വൈകിട്ടാണ് ഏറ്റുമുട്ടലുണ്ടായത്. മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷന്‍റെ ഭാഗമായി നടത്തിയ വെടിവയ്പ്പ് നടക്കുകയും ശേഷം പ്രദേശത്ത് നിന്നും 2 മാവോയിസ്റ്റുകളുടെ മൃതദേഹം കണ്ടെത്തുകയുമായിരുന്നു.
അതേസമയം, നിരോധിത കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) സായുധ പോരാട്ടം താൽക്കാലികമായി നിർത്തിവയ്ക്കുകയും കേന്ദ്ര-സംസ്ഥാന സർക്കാരുകളുമായി സമാധാന ചർച്ചകൾക്ക് സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്യുന്നതായി അടുത്തിടെ പ്രസ്താവന ഇറക്കിയിരുന്നു. ഇതിന്‍റെ ആധികാരികത പൊലീസ് പരിശോധിച്ച് വരികയാണ്.
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പ്രസ്താവന സാധാരണ മാവോയിസ്റ്റ് ഭാഷയിലാണെന്ന് തോന്നുന്നില്ലെന്നും അതിന്‍റെ ആധികാരികത പരിശോധിച്ചു വരികയാണെന്നും ബിജാപൂർ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.