ഗുരെസ് സെക്‌ടറിൽ നുഴഞ്ഞുകയറ്റ ശ്രമം; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു
ശ്രീനർ: ഗുരെസ് സെക്‌ടറിൽ നിയന്ത്രണ രേഖയിൽ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ വധിച്ച് സുരക്ഷാ സേന. നുഴഞ്ഞുകയറ്റശ്രമമുണ്ടാവുമെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജമ്മു കശ്മീർ പൊലീസും ഇന്ത്യൻ സൈന്യവും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ വധിച്ചത്.
ഗുരേസ് സെക്ടറിൽ സംശയാസ്പദമായ പ്രവർത്തനം ശ്രദ്ധയിൽപ്പെട്ടതോടെ സൈനികർ തീവ്രവാദികളെ വെല്ലുവിളിക്കുകയായിരുന്നു. വെടിവയ്പ്പ് നടത്തിയതോടെ ഏറ്റുമുട്ടലുണ്ടായെന്നും അതിൽ 2 ഭീകരരെ വധിച്ചുവെന്നും സൈന്യം അറിയിച്ചു.