ഉദയനിധി സ്റ്റാലിൻ 
India

എത്രയും വേഗം കുട്ടികൾക്ക് ജന്മം നൽകൂ; നവദമ്പതികളോട് ഉദയനിധി സ്റ്റാലിന്‍റെ അഭ്യർഥന

സമൂഹ വിവാഹത്തിൽ പങ്കെടുത്ത് സംസാരിക്കുകവെയായിരുന്നു ഉദയനിധിയുടെ അഭ്യർഥന

ചെന്നൈ: ജനസംഖ്യാ നിയന്ത്രണം ആദ്യം നടപ്പാക്കിയ തമിഴ്നാട് ഇപ്പോൾ അതിന്‍റെ അനന്തര ഫലങ്ങൾ അനുഭവിക്കുകയാണെന്ന് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. വിവാഹിതരാവുന്ന നവദമ്പതികൾ ഉടൻ തന്നെ കുട്ടികളെക്കുറിച്ച് ചിന്തിക്കണമെന്നും ഉദയനിധി പറഞ്ഞു. സമൂഹ വിവാഹത്തിൽ പങ്കെടുത്ത് സംസാരിക്കുകവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

'2026 ൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ നമ്മൾ 200 ലധികം വോട്ടുകൾ നേടും. വിവാഹിതരാവുന്ന ദമ്പതികൾ ഉടൻ തന്നെ കുട്ടികൾക്ക് ജന്മം നൽകണമെന്നാണ് ഞാൻ അഭിപ്രായപ്പെടുന്നത്. ജനന നിരക്ക് നിയന്ത്രണം ആദ്യം നടപ്പാക്കിയ നമ്മുടെ സംസ്ഥാനം ഇപ്പോൾ അതിന്‍റെ ഫലം അനുഭവിക്കുകയാണ്.''- ഉദയനിധി പറഞ്ഞു.

സീറ്റുകൾ കുറഞ്ഞേക്കുമെന്ന ആശങ്കയിൽ തമിഴ്നാട്ടിൽ മുതിർന്ന നേതാക്കളെല്ലാം ജനങ്ങളോട് കുട്ടികൾക്ക് ജന്മം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. സമാനമായ ആവശ്യവുമായി മുഖ്യമന്ത്രി സ്റ്റാലിനും രംഗത്തെത്തിയിരുന്നു. പിന്നാലെയാണ് ഉദയനിധിയും സമാനമായ പ്രസ്താവനയുമായി എത്തിയിരിക്കുന്നത്.

ദക്ഷിണ കൊറിയയെ തകർത്ത് ഏഷ്യ കപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് കിരീടം

ബിഹാറിലെ മഹാസഖ്യത്തിലേക്ക് രണ്ട് പാർട്ടികൾ കൂടി

മുംബൈയിൽ 24 നില കെട്ടിടത്തിന് തീപിടിച്ച സംഭവം; ഒരു മരണം, 18 പേർക്ക് പരുക്ക്

ട്രംപ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തിയേക്കും

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം തൃശൂരിൽ പ്രാദേശിക അവധി