മരുന്നിന് വില കുറയും; ക്യാൻസർ അടക്കമുള്ള 32 ജീവൻ രക്ഷാ മരുന്നുകളുടെ ഇറക്കുമതി തീരുവ ഒഴിവാക്കി 
India

ജീവൻ രക്ഷാ മരുന്നുകൾക്ക് വില കുറയും

കയറ്റുമതി എളുപ്പമാക്കാൻ വിവിധ മന്ത്രാലയങ്ങളെ ഉൾക്കൊള്ളിച്ച് പദ്ധതി നടപ്പിലാക്കുമെന്നും ധനമന്ത്രി അറിയിച്ചു

ന്യൂഡൽഹി: ജീവൻ രക്ഷാ മരുന്നുകളുടെ അടിസ്ഥാന കസ്റ്റംസ് നികുതി പൂർണമായും ഒഴിവാക്കി. ക്യാൻസർ അടക്കമുള്ള ഗുരുതര രോഗങ്ങൾക്കുള്ള 32 ജീവൻ രക്ഷാ മരുന്നുകളുടെ വിലയാണ് ഇതോടെ കുറയുന്നത്.

മാത്രമല്ല ആറ് മരുന്നുകളുടെ നികുതി അഞ്ച് ശതമാനമായി കുറച്ചിട്ടുമുണ്ട്. ഇതിനു പുറമേ 37 മരുന്നുകളും രോഗികളെ സഹായിക്കുന്നതിനുള്ള 13 പദ്ധതികളും നികുതിയിൽ നിന്ന് ഒഴിവാക്കി.

മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ജില്ലാ ആശുപത്രികളിലും ഡേ കെയർ ക്യാൻസർ സെന്‍ററുകൾ ആരംഭിക്കും എന്നതാണ് ആരോഗ്യ മേഖലയെ സംബന്ധിച്ച് മറ്റൊരു സുപ്രധാന ബജറ്റ് പ്രഖ്യാപനം.

പകർപ്പവകാശ ലംഘനം നടത്തി, നഷ്ടപരിഹാരം വേണം; അജിത് സിനിമയ്ക്കെതിരേ ഹർജിയുമായി ഇളയരാജ

അടുത്ത 3 മണിക്കൂറിൽ സംസ്ഥാനത്തുടനീളം ഒറ്റപ്പെട്ടയിടങ്ങളിൽ മഴ കനക്കും

നെടുമങ്ങാട് പൂക്കച്ചവടക്കാരന് കുത്തേറ്റ സംഭവം; പ്രതി പിടിയിൽ

ഓണക്കാലത്ത് റെക്കോഡ് വിൽപ്പനയുമായി മിൽമ

കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം; അമ്മയുടെ മടിയിൽ കിടന്ന് 10 വയസുകാരൻ മരിച്ചു