.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

വയറുവേദന മാറുന്നില്ല; യൂട്യൂബ് നോക്കി വയറു കീറി 'സ്വയം' ശസ്ത്രക്രിയ നടത്തി യുവാവ്; ഒടുവിൽ...!!

 
symbolic image
India

വയറുവേദന മാറുന്നില്ല; യൂട്യൂബ് നോക്കി വയറു കീറി 'സ്വയം' ശസ്ത്രക്രിയ നടത്തി യുവാവ്; ഒടുവിൽ...!!

യൂട്യൂബ് നോക്കി വയർ മുറിക്കുകയും ശസ്ത്രക്രിയക്ക് ശേഷം ഇയാൾ സ്വയം മുറിവിന് 11 സ്റ്റിച്ചുകളിമിട്ടു

Ardra Gopakumar

ഉത്തർപ്രദേശ്: വൃന്ദാവനിൽ വർഷങ്ങളായുള്ള വയറുവേദന ഡോക്ടറെ കാണിച്ചിട്ടും മാറാത്തതിനെ തുടർന്ന്, യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്തി യുവാവ്. ഉത്തര്‍പ്രദേശിലെ സുൻരാഖ് ഗ്രാമവാസിയായ രാജ ബാബുവാണ് (32) സ്വയം ശസ്ത്രക്രിയ നടത്തി പണികിട്ടിയത്. 'സ്വയം' ശസ്ത്രക്രിയ കഴിഞ്ഞ് വേദന സഹിക്കാന്‍ സാധിക്കാതായതോടെ യുവാവിനെ ബന്ധുക്കള്‍ ചേർന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു

കടുത്ത വയറുവേദന ഡോക്ടറെ കാണിച്ചിട്ടും മാറാതിരുന്നതിനെ തുടര്‍ന്നാണ് ബാബു യൂട്യൂബ് നോക്കി സ്വയം ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുന്നത്. തുടർന്ന് മഥുരയിലെ ഒരു മാർക്കറ്റിൽ നിന്ന് ഒരു സർജിക്കൽ ബ്ലേഡ്, സൂചി, തുന്നൽ ചരട് എന്നിവ വാങ്ങി വീട്ടിലെത്തി.

രാജ ബാബു (32)

മുറിക്കാനുള്ളിടത്ത് സ്വയം മരവിപ്പിനുള്ള കുത്തിവയ്പ്പ് എടുത്ത ശേഷം യൂട്യൂബ് നോക്കി വയർ മുറിക്കുകയും ശസ്ത്രക്രിയക്ക് ശേഷം മുറിവ് 11 സ്റ്റിച്ചുകളിട്ട് സ്വയം തുന്നിക്കെട്ടുകയും ചെയ്തു.

വീട്ടിലെ മുറിയില്‍ വച്ചായിരുന്നു ബാബു ശസ്ത്രക്രിയ നടത്തിയത്. എന്നാൽ കുറച്ച് കഴിഞ്ഞ് മരവിപ്പ് കുത്തിവയ്പ്പിന്‍റെ ഫലം കുറഞ്ഞ തുടങ്ങിയതോടെ വേദന അനുഭവപ്പെടാന്‍ തുടങ്ങി. വേദന കൂടി ഇയാൾ പുളയാനും നിലവിളിക്കാനും തുടങ്ങിയതോടെ ഇയാളെ ബന്ധുക്കള്‍ ജില്ലാ ആശുപത്രിയിലെത്തിച്ചു. അവിടെ നിലവിൽ ചികിത്സയിലാണ് ഇയാള്‍. വർഷങ്ങളായി ബാബുവിനെ അപ്പെന്‍ഡിസൈറ്റിസ് അലട്ടിയിരുന്നു. 14 വയസുള്ളപ്പോള്‍ അപ്പെന്‍ഡിസൈറ്റിസിന് ഇയാള്‍ ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. അടുത്തിടെയും ഇയാള്‍ക്ക് വയറിന് കടുത്ത വേദന അനുഭവപ്പെട്ടതോടെയാണ് ഈ സംഭവങ്ങൾക്ക് വഴിയൊരുക്കുന്നത്.

"പരമോന്നത നേതാവാകാൻ ഇറാൻ ക്ഷണിച്ചു, പക്ഷേ ഞാൻ വേണ്ടെന്നു പറഞ്ഞു"; ട്രംപിന്‍റെ പുതിയ അവകാശവാദം

ഡീസലിനും പെട്രോളിനും വില വർധിപ്പിച്ച് നയാര

പ്രതിഭയ്‌ക്കെതിരായ അധിക്ഷേപം: ഇര്‍ഷാദിനെതിരേ കേസെടുക്കാൻ പൊലീസിന് ജില്ലാ കലക്റ്ററുടെ നിര്‍ദേശം

സാദിഖലി തങ്ങളെ അപമാനിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റിട്ടത് കാപ്പാ കേസ് പ്രതി; ലക്ഷ‍്യമിട്ടത് 15 കോടി

പ്രാദേശിക നേതാവിന്‍റെ വിവരം പോലുമില്ല; രാഹുൽഗാന്ധിക്കെതിരേ പിണറായി വിജയൻ