വി. മുരളീധരൻ 
India

സൈന്യത്തിന്‍റെ സഹായം തേടാൻ കർണാടക സർക്കാർ വൈകി: മുരളീധരൻ

''കുവൈറ്റില്‍ അപകടം നടന്നപ്പോള്‍ പോകാന്‍ തിടുക്കം കാണിച്ച കേരളത്തിലെ മന്ത്രിമാര്‍ക്ക് കര്‍ണാടകയില്‍ എത്താന്‍ എന്താണു താമസം?''

തിരുവനന്തപുരം: മലയാളി ഡ്രൈവര്‍ അര്‍ജുന്‍റെ രക്ഷാപ്രവര്‍ത്തനത്തിന് സൈന്യത്തിന്‍റെ സഹായം തേടാന്‍ കര്‍ണാടക സര്‍ക്കാര്‍ വൈകിയെന്ന് മുന്‍കേന്ദ്രമന്ത്രി വി.മുരളീധരന്‍. കോണ്‍ഗ്രസ് സംഘടന ജനറൽ സെക്രട്ടറി മലയാളിയായിട്ടും പാര്‍ട്ടി ഭരിക്കുന്ന സംസ്ഥാനം അലംഭാവം തുടരുകയാണെന്നും മുരളീധരൻ.

കുവൈറ്റില്‍ അപകടം നടന്നപ്പോള്‍ പോകാന്‍ തിടുക്കം കാണിച്ച കേരളത്തിലെ മന്ത്രിമാര്‍ക്ക് കര്‍ണാടകയില്‍ എത്താന്‍ എന്താണു താമസമെന്നും വി. മുരളീധരന്‍ ചോദിച്ചു. ആമയിഴഞ്ചാന്‍ തോട്ടില്‍ വീണ ജോയി മരിക്കാനും കാരണം സംസ്ഥാന സര്‍ക്കാരാണ്. മനുഷ്യജീവന്‍റെ കാര്യത്തില്‍ ഇത്തരം സമീപനം പാടില്ലെന്നും മുരളീധരന്‍.

വിദേശരാജ്യങ്ങളുമായുള്ള സഹകരണത്തിന് കെ. വാസുകിക്ക് ചുമതല നല്‍കിയ നടപടിയെ വി. മുരളീധരന്‍ വിമര്‍ശിച്ചു. വിദേശരാജ്യങ്ങളുമായുള്ള ആശയവിനിമയവും ഏകോപനവും കേന്ദ്രസര്‍ക്കാരിന്‍റെയും വിദേശകാര്യവകുപ്പിന്‍റെയും മാത്രം ചുമതലകളാണ്. ഭരണഘടനാ വിരുദ്ധ നടപടികളാണു പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഗവര്‍ണറോട് വിഷയത്തില്‍ ഇടപെട്ട് വേണ്ട നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടതായും വി.മുരളീധരന്‍ വ്യക്തമാക്കി.

'ആഗോള അയ്യപ്പ സംഗമത്തിൽ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ച നിലപാട് പക്വതയില്ലാത്തത്'; കോർ കമ്മിറ്റിയിൽ രൂക്ഷ വിമർശനം

സൈബർ ആക്രമണം നേരിടുന്നു; കെ.ജെ. ഷൈനിന്‍റെ പരാതിയിൽ പൊലീസ് മൊഴിയെടുത്തു

ഡൽഹി കലാപ ഗൂഢാലോചന കേസ്; ഉമർ ഖാലിദ് അടക്കമുള്ളവരുടെ ജാമ‍്യാപേക്ഷ പരിഗണിക്കുന്നത് മാറ്റി

കെ.ജെ. ഷൈനിനെതിരായ അപവാദം സിപിഎം അന്വേഷിക്കുന്നതായിരിക്കും നല്ലത്: വി.ഡി. സതീശൻ

അമീബിക് മസ്തിഷ്ക ജ്വരം; ജലപീരങ്കി ഉപയോഗിക്കുന്നതിൽ മാർഗ നിർദേശം വേണം, മനുഷ‍്യാവകാശ കമ്മിഷനെ സമീപിച്ച് യൂത്ത് കോൺഗ്രസ്