വിജയ്

 
India

തമിഴ്നാട്ടിൽ വില പേശി വിസികെ, കത്ത് നൽകില്ലെന്ന് ലീഗ്; കര കയറാനാകാതെ വിജയ്

വിസികെ യുടെ രണ്ട് എംഎൽഎമാർ കൂടി കത്ത് നൽകിയാൽ ടിവികെ കേവലഭൂരിപക്ഷം മറി കടക്കും.

നീതു ചന്ദ്രൻ

ചെന്നൈ: തമിഴ്നാട്ടിൽ വിജയ്‌യുടെ തേർവാഴ്ചയ്ക്ക് വിലങ്ങുതടിയായി വിടുതലൈ ചിരുതൈകൾ കച്ചിയും (വിസികെ) മുസ്ലീം ലീഗും. വിസികെ ഇനിയും വിജയ്ക്ക് പിന്തുണ ഉറപ്പാക്കിക്കൊണ്ടുള്ള കത്ത് നൽകിയിട്ടില്ലെന്നാണ് റിപ്പോർട്ട്. കത്തു നൽകുന്നതിനായി ഉപമുഖ്യമന്ത്രി സ്ഥാനം ഉൾപ്പെടെയുള്ള ആവശ്യങ്ങളാണ് വിസികെ ഉന്നയിക്കുന്നത്.

നിലവിൽ 116 പേരുടെ പിന്തുണക്കത്താണ് വിജയ് ഗവർണർക്ക് നൽകിയിരിക്കുന്നത്. വിസികെ യുടെ രണ്ട് എംഎൽഎമാർ കൂടി കത്ത് നൽകിയാൽ ടിവികെ കേവലഭൂരിപക്ഷം മറി കടക്കും. ഉപമുഖ്യമന്ത്രി സ്ഥാനത്തിനു പുറമേ ഒരു അധിക കാബിനറ്റ് പദവിയും വിസികെ ആവശ്യപ്പെടുന്നുണ്ട്. മാത്രമല്ല വിജയ് ഒഴിയാനൊരുങ്ങുന്ന ഒരു സീറ്റിൽ മത്സരിക്കാന്

അവസരം നൽകണമെന്നും വിസികെ ആവശ്യപ്പെട്ടിട്ടുണ്ട്. പാർട്ടി നേതാവ് തോൽ. തിരുമവലവൻ നിലവിൽ എംപിയാണ്. അദ്ദേഹം രാജി വച്ചാൽ ആ ലോക്സഭാ സീറ്റിൽ വിജയം ഉറപ്പാക്കണമെന്നും വിസികെ ആവശ്യപ്പെട്ടിട്ടുണ്ട്.

ജാതി-മതം എന്നിവയെ അടിസ്ഥാനമാക്കിയുള്ള വിവേചനത്തിനും ദുരഭിമാനക്കൊലയ്ക്കുമെതിരേ വ്യക്തമായ നിയമം പാസാക്കണമെന്നും വിസികെ ആവശ്യപ്പെട്ടിട്ടുണ്ട്.

കോൺഗ്രസിനൊപ്പം ടിവികെയെ പിന്തുണയ്ക്കാമെന്ന് മുസ്ലീം ലീഗ് ഉറപ്പു നൽകിയിട്ടുണ്ടെങ്കിലും കത്ത് നൽകാൻ തയാറായിട്ടില്ല. നിയമസഭയിൽ വിശ്വാസ വോട്ടെടുപ്പു നടന്നാൽ പിന്തുണയ്ക്കാമെന്നാണ് വാഗ്ദാനം.

രാജകീയം റൊണാൾഡോ; റെക്കോഡുമായി വിമർശകർക്ക് മറുപടി | ഉസ്ബെക് വലയിൽ പോർച്ചുഗീസ് ഗോൾ വർഷം

എസ്എച്ച്ഒ മാറി എസ്ഐ ഭരണം തിരിച്ചുവരുന്നു

മുഹറം പൊതു‌ അവധി വെള്ളിയാഴ്ച

ഇന്ത്യയുടെ റഫാൽ വിമാനങ്ങൾ വീഴ്ത്തിയെന്ന പാക് നുണ പൊളിച്ച് വ്യോമസേന

ഒരു വശത്ത് ചർച്ച, മറു വശത്ത് ജാഗ്രതയോടെ ഇറാൻ സൈന്യം