സി.പി. രാധാകൃഷ്ണന്‍

 
India

ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; സി.പി. രാധാകൃഷ്ണന്‍ ബുധനാഴ്ച പത്രിക സമർപ്പിക്കും

ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തോട് ആഹ്വാനം ചെയ്തിരുന്നു.

ന്യൂഡൽഹി: ഉപരാഷട്രപതി തെരഞ്ഞെടുപ്പിനായി എൻഡിഎ സ്ഥാനാർഥി സി.പി. രാധകൃഷ്ണൻ ബുധനാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി അടക്കം എന്‍ഡിഎയുടെ പ്രമുഖ നേതാക്കളുടെ സാന്നിധ്യത്തിലായിരിക്കും പത്രിക സമർപ്പിക്കുക.

എന്‍ഡിഎ പാര്‍ലമെന്‍ററി പാര്‍ട്ടി യോഗത്തിലാണ് സി.പി. രാധാകൃഷ്ണനെ സ്ഥാനാര്‍ഥിയായി തീരുമാനിച്ചത്. ഉപരാഷ്ട്രപതിയായി സി.പി. രാധാകൃഷ്ണനെ ഏകകണ്ഠമായി തെരഞ്ഞെടുക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്തിരുന്നു.

കഴിഞ്ഞ വർഷം മഹാരാഷ്ട്ര ഗവർണറായി ചുമതലയേറ്റ രാധാകൃഷ്ണൻ ഝാർഖണ്ഡ് ഗവർണർ, പുതുച്ചേരി ലെഫ്. ഗവർണർ, തെലങ്കാന ഗവർണറുടെ അധിക ചുമതല തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

രണ്ട് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ വ്യാഴാഴ്ച കേരളത്തിലെത്തും

60 വയസിന് മുകളിലുള്ള പട്ടികവർഗക്കാർക്ക് ഓണസമ്മാനമായി 1000 രൂപ വീതം നൽകും

ഓണത്തിന് സ്കൂൾ കുട്ടികൾക്ക് 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് വിദ്യാഭ്യാസമന്ത്രി

ഐസിസിയുടെ പുതിയ റാങ്കിങ്ങിൽ കോലിയും രോഹിത്തും ഇല്ല

ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ ലോക്സഭ പാസാക്കി