ചെന്നൈ: തമിഴ്നാട്ടിൽ ജനപ്രിയ പദ്ധതികൾ നടപ്പിലാക്കാനൊരുങ്ങി തമിഴക വെട്രി കഴകം സർക്കാർ. സ്വർണപ്പണയ വായ്പ എഴുതിത്തള്ളുന്ന പദ്ധതി വീണ്ടും നടപ്പാക്കാനൊരുങ്ങുകയാണ് മുഖ്യമന്ത്രി സി.ജോസഫ് വിജയ്. സഹകരണ സൊസൈറ്റികൾ വഴിയുള്ള എല്ലാ ക്ഷേമ പദ്ധതികളും സ്വർണപ്പണയ വായ്പ എഴുതിത്തള്ളുന്നത് അടക്കം തിരിച്ചെത്തിക്കണമെന്ന ആവശ്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് സഹകരണ മന്ത്രി വി. ഗാന്ധിരാജ് പറഞ്ഞു.
സ്റ്റാലിൻ സർക്കാരാണ് ഈ പദ്ധതി അവതരിപ്പിച്ചത്. എന്നാൽ അധികം വൈകാതെ പദ്ധതി നിർത്തലാക്കുകയും ചെയ്തു. ജനങ്ങൾക്ക് ഏറെ ഗുണം ചെയ്ത പദ്ധതി വീണ്ടും പൊടി തട്ടിയെടുക്കാനാണ് വിജയുടെ ശ്രമം.
40 ഗ്രാം സ്വർണം പണയം വച്ചു വാങ്ങിയ വായ്പകളാണ് സ്റ്റാലിൻ സർക്കാർ എഴുതിത്തള്ളിയത്. അന്ന് ലക്ഷക്കണക്കിന് പേരാണ് പദ്ധതിയുടെ ഉപയോക്താക്കളായത്. സഹകരണ ബാങ്കുകൾ വഴിയുളഅള 4904 കോടി രൂപയുടെ വായ്പകളാണ് എഴുതിത്തള്ളഇയത്. സ്വർണം ഇടപാടുകാർക്ക് തിരിച്ചു നൽകുകയും ചെയ്തു.