ബലാത്സംഗ ശ്രമങ്ങൾ എന്തൊക്കെ? കോടതികൾക്ക് കർശന നിർദേശം നൽകി സുപ്രീം കോടതി

 

Supreme court of India

India

ബലാത്സംഗ ശ്രമങ്ങൾ എന്തൊക്കെ? കോടതികൾക്ക് കർശന നിർദേശം നൽകി സുപ്രീം കോടതി

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ലൈംഗികാതിക്രമക്കേസുകളുമായി ബന്ധപ്പെട്ട് കർശന നിർദേശവുമായി സുപ്രീം കോടതി. ഇത്തരം കേസുകളിൽ കോടതികളും പൊലീസുകളും പുലർത്തേണ്ട സമീപനത്തെക്കുറിച്ച് നാഷണൽ ജുഡീഷ്യൽ അക്കാഡമി തയാറാക്കിയ റിപ്പോർട്ട് പിന്തുടരാനാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്. ഈ റിപ്പോർട്ട് കോടതിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. ജഡ്ജിമാർ, പൊലീസ്, പ്രോസിക്യൂട്ടർമാർ എന്നിവരെല്ലാം ഈ റിപ്പോർട്ട് പ്രകാരമുള്ള നിർദേശങ്ങൾ പിന്തുടരണമെന്നും കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നേതൃത്വം നൽകുന്ന ബെഞ്ചിന്‍റേതാണ് ഉത്തരവ്.

സ്ത്രീകളുടെ മാറിടത്തിൽ സ്പർശിക്കുന്നതും പൈജാമയുടെ കെട്ടഴിക്കാൻ ശ്രമിക്കുന്നതും ബലാത്സംഗശ്രമമായി കണക്കാക്കാൻ കഴിയില്ലെന്ന അലഹാബാദ് ഹൈക്കോടതിയുടെ വിവാദമായ ഉത്തരവിന്‍റെ പശ്ചാത്തലത്തിലാണ് സുപ്രീം കോടതിയുടെ നടപടി.

ഈ ഉത്തരവിൽ സുപ്രീം കോടതി സ്വമേധയാ കേസെടുത്തിരുന്നു. പറ്റ്ന ഹൈക്കോടതിയും സമാനമായ ഉത്തരവ് പുറത്തിറക്കിയിരുന്നു. 2008ലായിരുന്നു ഈ ഉത്തരവ്. ഫോട്ടൊഗ്രഫി സ്റ്റുഡിയോയിൽ വച്ച് പെൺകുട്ടിയുടെ വസ്ത്രമഴിക്കാൻ ശ്രമിക്കുകയും മാറിടത്തിൽ സ്പർശിക്കുകയും ചെയ്തത് ബലാത്സംഗ ശ്രമമായി കണക്കാക്കാൻ കഴിയില്ലെന്നാണ് പറ്റ്ന കോടതി വിധിച്ചത്.

പിഎം ശ്രീ: സർക്കാർ രാഷ്ട്രീയ സമ്മർദത്തിൽ

വൈദ്യുതി പ്രതിസന്ധി നേരിടാൻ കെഎസ്ഇബിക്ക് പ്രത്യേക നിർദേശം

സീബ്രാ ക്രോസിങ്ങിൽ നിയമലംഘനം: ആയിരം വാഹനങ്ങൾക്ക് പിഴ

രമേശും സുരേഷും നയിക്കും; കേരളം എ‌ടുക്കാൻ പുതിയ പദ്ധതിയുമായി ബിജെപി

അസാധാരണം ഈ അതിജീവനം