ഡി.കെ. ശിവകുമാർ, കാവേരി നദി 
India

കാവേരിയിൽ വെള്ളമില്ല, തമിഴ്നാടിന് വെള്ളം കൊടുക്കാൻ സാധിക്കില്ല: ഡി.കെ. ശിവകുമാർ

നവംബർ 1 മുതൽ 15 ദിവസത്തേക്ക് 2,600 ഘന അടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കണമെന്നായിരുന്ന കമ്മിറ്റി നിർദേശിച്ചിരുന്നത്.

ബംഗളൂരു: കാവേരി നദിയിൽ നിന്ന് തമിഴ്നാട്ടിലേക്ക് വെള്ളം നൽകാനുള്ള കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റിയുടെ ( സിഡബ്ല്യുആർസി) നിർദേശം നടപ്പിലാക്കാൻ സാധിക്കില്ലെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ. കാവേരി നദീതടത്തിൽ 51 ടിഎംസി വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. അതു സംസ്ഥാനത്തെ കുടിവെള്ളശേഖരമാണ്. അതു കൊണ്ടു തന്നെ നിർദേശം നടപ്പാക്കാൻ സാധിക്കില്ലെന്ന് ശിവകുമാർ വ്യക്തമാക്കി. നവംബർ 1 മുതൽ 15 ദിവസത്തേക്ക് 2,600 ഘന അടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുക്കണമെന്നായിരുന്ന കമ്മിറ്റി നിർദേശിച്ചിരുന്നത്.

നിലവിൽ കൃഷ്ണരാജ സാഗർ ഡാമിലേക്ക് ഒഴുക്കാൻ മാത്രമുള്ള വെള്ളമില്ല. അതു കൊണ്ടു തന്നെ വെള്ളം നൽകാൻ സാധിക്കില്ലെന്നാണ് കർണാടകയുടെ വാദം.

സാധാരണ രീതിയിൽ കൃഷ്ണരാജാ സാഗർ, കബിനി ഡാമുകളിൽ നിന്നായി പ്രകൃത്യാ 815 ഘന അടി വെള്ളം തമിഴ്നാട്ടിലേക്ക് ഒഴുകുന്നുണ്ടെന്നും ശിവകുമാർ കൂട്ടിച്ചേർത്തു.

ദേശീയപാതയിലെ പെട്രോൾ പമ്പുകളിൽ 24 മണിക്കൂറും ടോയ്‌ലറ്റ് സൗകര്യം നൽകണം: കോടതി

പുകവലിക്കുന്ന ചിത്രം; അരുന്ധതി റോയിയുടെ പുസ്തകത്തിനെതിരായ ഹർജിയിൽ കേന്ദ്രത്തോട് ഹൈക്കോടതി വിശദീകരണം തേടി

"സ്വന്തം നഗ്നത മറച്ചു പിടിക്കാൻ മറ്റുള്ളവരുടെ ഉടുതുണി പറിച്ചെടുക്കുന്നത് രാഷ്ട്രീയ പാപ്പരത്തം''; കെ.ജെ. ഷൈൻ

24 മണിക്കൂറിനിടെ ഛത്തീസ്ഗഢിൽ 2 ഏറ്റുമുട്ടൽ; 5 മാവോയിസ്റ്റുകളെ വധിച്ചു

സൈബർ ആക്രമണം; നടി റിനി ആൻ ജോർജിന്‍റെ പരാതിയിൽ പൊലീസ് കേസെടുത്തു