India

മാലിന്യങ്ങൾ ഉയർന്നു പറന്നു, ലാൻഡ് ചെയ്യാനാവാതെ വട്ടമിട്ട് പറന്ന് യെഡിയൂരപ്പയുടെ ഹെലികോപ്റ്റർ (വീഡിയോ)

ബിജെപിയുടെ വിജയ് സങ്കൽപ് ജാഥയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു യെഡിയൂരപ്പ

MV Desk

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ (b s yediyurappa) സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റർ അപകടത്തിൽ നിന്നും തലാരിഴക്ക് രക്ഷപെട്ടു. ലാൻഡിങ്ങിന് ശ്രമിക്കവെ ഹെലിപാഡിലെ ചവറുകൾ പറന്ന് അന്തരീക്ഷത്തിൽ പൊടി മൂടിയതാണ് അപകടസാഹചര്യം സൃഷ്ടിച്ചത്.

കലബുർഗിയിലെ ജെവാർഗിയിലാണ് സംഭവം. ബിജെപിയുടെ വിജയ് സങ്കൽപ് ജാഥയിൽ പങ്കെടുക്കാൻ വേണ്ടി എത്തിയതായിരുന്നു യെഡിയൂരപ്പ (b s yediyurappa). നേതാക്കളുടെ യാത്രാ സൗകര്യത്തിന് വേണ്ടി താൽക്കാലികമായി ഹെലിപാഡുകൾ നിർമിച്ചിരുന്നു. ഇവിടെ എത്തി യെഡിയൂരപ്പയുടെ (b s yediyurappa) ഹെലികോപ്റ്റർ ലാന്‍റ് ചെയ്യാൻ ശ്രമിച്ചപ്പോഴാണ് മാലിന്യങ്ങൾ ഉയർന്നു പറന്നത്. തുടർന്ന് ഏറെ നേരം ആകാശത്ത് വട്ടമിട്ടു പറന്നു, തുടർന്ന് പ്ലാസ്റ്റിക് ഷീറ്റുകൾ ഹെലിപാഡിൽ വിരിച്ചതിനു ശേഷമാണ് ഹെലികോപ്റ്റർ ലാൻഡ് ചെയ്യാനായത്.

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ

''കേന്ദ്രവും ബിജെപിയും പ്രത‍്യയശാസ്ത്രപരമായി കമ്മ‍്യൂണിസ്റ്റ് പാർട്ടിയെ ആക്രമിക്കുന്നു''; പിണറായി വിജയൻ