യുഎഇയിൽ ഉണ്ടായ അപകടത്തിൽ 4 സൈനികർ മരിച്ചു; 9 പേർക്ക് പരുക്ക്  
Pravasi

യുഎഇയിൽ ഉണ്ടായ അപകടത്തിൽ 4 സൈനികർ മരിച്ചു; 9 പേർക്ക് പരുക്ക്

പരുക്കേറ്റവർക്ക് ഉടൻ തന്നെ വൈദ്യ സഹായം നൽകി

അബുദാബി: യുഎഇ സായുധ സേനയിലെ നാല് അംഗങ്ങൾ അപകടത്തിൽ മരിച്ചു. ഒൻപത് പേർക്ക് പരുക്കേറ്റു.യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്.

പരുക്കേറ്റവർക്ക് ഉടൻ തന്നെ വൈദ്യ സഹായം നൽകുകയും പിന്നീട് അവരെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ധീര സൈനികരുടെ മരണത്തിൽ പ്രതിരോധ മന്ത്രാലായം അനുശോചനം രേഖപ്പെടുത്തി.

മരിച്ചവരുടെ കുടുംബാംഗങ്ങളെ അനുശോചനം അറിയിച്ചിട്ടുണ്ട്. ഇന്നലെ വൈകീട്ട് കൃത്യ നിർവ്വഹണത്തിനിടെയാണ് അപകടം നടന്നത്.

ഇനി പാക്കിസ്ഥാനെ തൊട്ടാൽ സൗദി തിരിച്ചടിക്കും; പ്രതിരോധ കരാർ ഒപ്പുവച്ചു

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

15 സെഞ്ചുറികൾ; റെക്കോഡിട്ട് സ്മൃതി മന്ദാന

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു