ഓർമയുടെ ഓണാഘോഷ വേദിയിൽ 70 മേള കലാകാരന്മാരുടെ അരങ്ങേറ്റം
ദുബായ്: ദുബായിലെ സാംസ്‌കാരിക കൂട്ടായ്മയായ ഓർമയുടെ ഓണാഘോഷ വേദിയിൽ 70 ചെണ്ട മേള കലാകാരന്മാരുടെ അരങ്ങേറ്റം നടത്തി.
ദുബായ് അൽ നാസർ ലെഷർ ലാൻഡിലാണ് ചെണ്ട അഭ്യസിച്ച കുട്ടികളും സ്ത്രീകളും പുരുഷന്മാരും അടങ്ങിയ സംഘം അവിസ്മരണീയ അരങ്ങേറ്റം നടത്തിയത്.