അബ്ദുൾ ജബ്ബാർ ( ജബ്ബാരി-78)
ദുബായ്/ മഞ്ചേരി: യുഎഇയിലെ മാധ്യമ-സാംസ്‌കാരിക മേഖലകളി നിറ സാന്നിധ്യമായിരുന്ന മുൻ പ്രവാസി കൊടുങ്ങല്ലൂർ എറിയാട് കറുകപ്പാടത്ത് ഉതുമാൻ ചാലിൽ അബ്ദുൾ ജബ്ബാർ ( ജബ്ബാരി-78) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെ 2.30ന് മഞ്ചേരി കാരക്കുന്നിലെ ഭാര്യാ വീട്ടിലായിരുന്നു മരണം. അസുഖത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു.
ദുബായ് കേന്ദ്രീകരിച്ച് 'സഹൃദയ' സാംസ്കാരിക സംഘടനയ്ക്ക് നേതൃത്വം നൽകിയിരുന്നു. 'സലഫി ടൈംസ്' എന്ന മിനി മാഗസിനും ഏറെക്കാലം പ്രസിദ്ധീകരിച്ചു. യുഎഇയിലെ ഇന്ത്യൻ മാധ്യമ കൂട്ടായ്മയിലും മറ്റു സാംസ്കാരിക സംഘടനകളിലും സജീവമായിരുന്നു. ഏതാനും വർഷങ്ങൾക്കു മുൻപ് രോഗം മൂലമാണ് പ്രവാസം മതിയാക്കി നാട്ടിലേയ്ക്ക് മടങ്ങിയത്.
ആയിഷ, നഫീസ, സഫിയ എന്നിവർ ഭാര്യമാരാണ്. മക്കൾ:റംലത്ത് (ആരോഗ്യവകുപ്പിൽ ഉദ്യോഗസ്ഥ), അബൂബക്കർ, ഷംസുദ്ദീൻ(ഗൾഫ്), സൈനബ, നദ, നജാഹ്, അബ്ദുൽ നഹീം. മരുമക്കൾ: പരേതനായ സൈഫുദ്ദീൻ, അബ്ദുൽ റഷീദ് യുബസാർ, ഹസീന, ഷഹീർ. ഖബറടക്കം ബുധനാഴ്ച വൈകിട്ട് 5.30ന് കടപ്പൂര് മഹല്ല് പള്ളി ഖബർസ്ഥാനിൽ നടക്കും.