അബ്ദുൽ റഹീം

 
Pravasi

സൗദിയിലെ ജയിലിൽ തടവിലായിരുന്ന അബ്ദുൽ റഹിം മോചിതനായി

ഇനി പൂർത്തിയാക്കാനുള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്

Namitha Mohanan

കോഴിക്കോട്: സൗദിയിലെ ജയിലിൽ തടവിൽ കഴിയുന്ന അബ്ദുൽ റഹിം മോചിതനായി. മോചന ഉത്തരവിൽ അധികൃതർ ഒപ്പുവച്ചതായി വിവരം ലഭിച്ചെന്ന് റഹീം നിയമ സഹായ സമിതി അറിയിച്ചു.

ഇനി പൂർത്തിയാക്കാനുള്ളത് രാജ്യം വിടാൻ ഉള്ള എമിഗ്രേഷൻ നടപടികളാണ്. എക്‌സിറ്റ് വിസയും ലഭിച്ചതായി നിയമസഹായ സമിതി വ്യക്തമാക്കി. കഴിഞ്ഞ 20 വർഷമായി റഹിം ജയിലിൽ കഴിയുകയായിരുന്നു.

2006 ന​വം​ബ​റി​ലാ​ണ് സൗ​ദി ബാ​ലൻ അനസ്​ അൽ ഫായിസിന്‍റെ കൊ​ല​പാ​ത​ക​ക്കേ​സി​ൽ അ​ബ്​​ദു​ൽ റ​ഹീം അ​റസ്​റ്റിലാകുന്നത്​. 2012ലാണ്​ വ​ധ​ശി​ക്ഷ വി​ധിച്ചത്​. മരിച്ച സൗദി ബാലന്‍റെ കുടുംബം ഏഴ് മാസം മുൻപ് ദയാധനം സ്വീകരിച്ച് മാപ്പ് നൽകിയതോടെ അബ്ദുൾ റഹീമിനെ വധശിക്ഷയിൽ നിന്ന് കോടതി ഒഴിവാക്കിയിരുന്നു. 20 വർഷം തടവാണ് ശിക്ഷയായി വിധിച്ചിരിക്കുന്നത്.

പ്ര‌സവത്തിനു ശേഷം വൃക്കരോഗികളായി അഞ്ച് അമ്മമാർ; ദയാവധത്തിന് അപേക്ഷിച്ച് കുടുംബങ്ങൾ

മന്ത്രി കുഞ്ഞാലിക്കുട്ടിക്കെതിരേ അശ്ലീല പരാമർശം; യൂട്യൂബർക്കെതിരേ കേസ്

ഗുരുവായൂരിൽ ഫ്രിഡ്ജ് പൊട്ടിത്തെറിച്ച് വയോധിക ദമ്പതികൾക്ക് പരുക്ക്; വീട് തകർന്നു

ഡോക്റ്റർ വീട്ടിൽ കൊല്ലപ്പെട്ട നിലയിൽ; ഭാര്യ കസ്റ്റഡിയിൽ

"പകൽ സൺ ഉഷാറാക്കും... രാത്രി സണ്ണി എടങ്ങേറാക്കും.., ബിസ്മയത്തിന്‍റെ അതിതീവ്ര നാളുകൾ"; സർക്കാരിനെ പരിഹസിച്ച് ശിവൻകുട്ടി