അബുദാബി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം ഞായറാഴ്ച്ച ആരംഭിക്കും 
Pravasi

അബുദാബി കിരീടാവകാശിയുടെ ഇന്ത്യാ സന്ദർശനം ഞായറാഴ്ച്ച ആരംഭിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായും അദേഹം ചർച്ച നടത്തും

അബുദാബി: അബുദാബി കിരീടാവകാശി ശൈഖ് ഖാലിദ് ബിൻ മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാന്‍റെ ഇന്ത്യാ സന്ദർശനം ഞായറാഴ്ച്ച ആരംഭിക്കും. ന്യൂഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥരുമായും അദേഹം ചർച്ച നടത്തും.

ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഇതിനകം കൈവരിച്ച സുപ്രധാന നാഴികക്കല്ലുകളെ അടിസ്ഥാനമാക്കി പ്രധാന സാമ്പത്തിക മേഖലകളിലെ സഹകരണം കൂടുതൽ ശക്തിപ്പെടുത്താനുള്ള കാര്യങ്ങളും ഇരു നേതാക്കളും ആരായും.

മന്ത്രിമാർ, മുതിർന്ന ഉദ്യോഗസ്ഥർ, വ്യവസായ പ്രമുഖർ, യുഎഇയിലെ പ്രമുഖ സാമ്പത്തിക പങ്കാളികൾ എന്നിവരടങ്ങുന്ന ഉന്നത തല പ്രതിനിധി സംഘവും ശൈഖ് ഖാലിദിനെ അനുഗമിക്കും. യുഎഇയും ഇന്ത്യയും പങ്കിടുന്ന സാമ്പത്തിക, സാംസ്കാരിക ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്ന നിരവധി പ്രവർത്തനങ്ങളിലും ശൈഖ് ഖാലിദ് പങ്കെടുക്കും.

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സിറാജിന് 6 വിക്കറ്റ്; ഇന്ത്യക്ക് 180 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡ്

ആരോഗ്യ മേഖലയിലെ വീഴ്ച: ഹൈക്കോടതിയിൽ പൊതുതാല്പര്യ ഹർജി

മകളുടെ ചികിത്സ ഏറ്റെടുക്കും, മകന് താത്ക്കാലിക ജോലി; ബിന്ദുവിന്‍റെ വീട്ടിലെത്തി മന്ത്രി വി.എൻ. വാസവൻ

മൂന്നു ജില്ലകളിലായി നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 345 പേര്‍; റൂട്ട് മാപ്പ് പുറത്തു വിട്ടു