ഓട്ടോണോമസ് വാഹനത്തിന് ലൈസൻസ് പ്ലേറ്റ് നൽകി അബുദാബി
അബുദാബി: സ്വയം നിയന്ത്രിത വാഹനങ്ങൾക്ക് ലൈസൻസ് പ്ലേറ്റ് നൽകുന്ന ആദ്യ എമിറേറ്റായി അബുദാബി മാറി. ഡ്രൈവറില്ലാതെ പ്രവർത്തിക്കുന്ന ഡെലിവറി വാഹനങ്ങൾക്കാണ് ആദ്യ ഘട്ടത്തിൽ ലൈസൻസ് നൽകിയത്. അബുദാബിയിലെ സംയോജിത ഗതാഗത കേന്ദ്ര മാണ്ലൈസൻസ് നൽകിയത്. ഈ ലൈസൻസ് ലഭിച്ച വാഹനങ്ങളുടെ ആദ്യ പരീക്ഷണയോട്ടം മസ്ദാർ സിറ്റിയിൽ ആരംഭിച്ചു.
ഓട്ടോണമസ് ഡെലിവറി വാഹനങ്ങൾ നഗരത്തിലെ തിരക്കേറിയ വഴികളിലൂടെ സാധനങ്ങൾ എത്തിക്കുന്ന രീതിയാണ് ഇവിടെ പരീക്ഷിക്കുന്നത്. കെ2 ഉപസ്ഥാപനമായ ഓട്ടോഗോയാണ് ഈ നൂതന സാങ്കേതികവിദ്യ വികസിപ്പിച്ചത്.
ഒരു ടോൾ ടവർ പോലെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾക്ക് എളുപ്പത്തിൽ നാവിഗേറ്റ് ചെയ്യാനും ഓർഡറുകൾ കൃത്യമായി ഉപയോക്താക്കളിൽ എത്തിക്കാനും ശേഷിയുണ്ട്. മനുഷ്യസഹായമില്ലാതെ പ്രവർത്തിക്കുന്ന ഈ വാഹനങ്ങൾ ഭാവിയിലെ ഡെലിവറി സേവനങ്ങൾക്ക് ഒരു പുതിയ ദിശാബോധം നൽകും.