പ്രധാന പാതകളിൽ വേഗ പരിധി കുറച്ച് അബുദാബി മൊബിലിറ്റി

 
Pravasi

പ്രധാന പാതകളിൽ വേഗ പരിധി കുറച്ച് അബുദാബി മൊബിലിറ്റി

ബനിയാസ് ഇന്‍റര്‍ചേഞ്ച് മുതല്‍ ബ്രിഡ്ജ് കോംപ്ലക്‌സ് വരെയുള്ള പാതയിലും പരമാവധി വേഗപരിധിയില്‍ കുറവുവരുത്തി.

UAE Correspondent

അബുദാബി: അബുദാബിയിലെ ചില പ്രധാന റോഡുകളില്‍ വേഗപരിധി കുറച്ചു. ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുക, അപകടങ്ങള്‍ കുറക്കുക തുടങ്ങിയ ലക്ഷ്യങ്ങളുടെ ഭാഗമായാണ് വേഗപരിധി കുറച്ചിരിക്കുന്നത്. അബുദാബി മൊബിലിറ്റിയുടെ നേതൃത്വത്തിൽ സംയുക്ത ഗതാഗത സുരക്ഷാ സമിതിയാണ് തീരുമാനത്തിന് അംഗീകാരം നല്‍കിയത്. അബുദാബി -അല്‍ഐന്‍ റോഡി (ഇ22) ല്‍ പരമാവധി വേഗപരിധി 160 കിലോമീറ്ററില്‍ നിന്ന് 140 കിലോമീറ്ററായി കുറച്ചു എന്നതാണ് പ്രധാന തീരുമാനം. അല്‍ നഹ്ദ ഇന്‍റര്‍ചേഞ്ച് മുതല്‍ ബനിയാസ് ഇന്‍റര്‍ചേഞ്ച് വരെയുള്ള പ്രദേശത്ത് ഇരുവശങ്ങളിലേക്കും നിയന്ത്രണം ബാധകമാണ്.

ബനിയാസ് ഇന്‍റര്‍ചേഞ്ച് മുതല്‍ ബ്രിഡ്ജ് കോംപ്ലക്‌സ് വരെയുള്ള പാതയിലും പരമാവധി വേഗപരിധിയില്‍ കുറവുവരുത്തി. 140 കിലോമീറ്ററില്‍ നിന്ന് 120 കിലോമീറ്ററാണ് ഇവിടെ പരമാവധി വേഗത.

ഇരുവശത്തേക്കും ഈ വേഗപരിധി ബാധകമാണ്. അല്‍ റവ്ദ റോഡില്‍ (ഇ30) വേഗപരിധി 120 കിലോമീറ്ററില്‍ നിന്ന് 100 കിലോമീറ്ററായി കുറച്ചു.

പരിഷ്‌കരിച്ച വേഗപരിധി പാലിക്കണമെന്നും വഴിയോരങ്ങളിലെ മുന്നറിയിപ്പ് ബോര്‍ഡുകളിലെ നിര്‍ദേശങ്ങള്‍ പാലിച്ച് നിയമലംഘനങ്ങള്‍ ഒഴിവാക്കണമെന്നും അധികൃതര്‍ ഡ്രൈവര്‍മാരോട് ആവശ്യപ്പെട്ടു.

പുതുച്ചേരിയിലും കനത്ത പോളിങ്; ബൂത്തുകളിൽ കനത്ത സുരക്ഷ

ഗുജറാത്ത് ടൈറ്റൻസിന് തിരിച്ചടി; ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന് 12 ലക്ഷം രൂപ പിഴ

'പോക്സോ കേസിൽ കുടുക്കും', പ്രിൻസിപ്പലിനെ ഭീഷണിപ്പെടുത്തി ഇൻഫ്ലുവൻസറായ പൊലീസ് ഉദ്യോഗസ്ഥ ഏഴ് ലക്ഷം തട്ടി

തുടർഭരണം വരണം; ഇത്തവണത്തേത് ശക്തമായ ത്രികോണ മത്സരമെന്ന് വെള്ളാപ്പള്ളി നടേശൻ

നിയമസഭാ തെരഞ്ഞെടുപ്പ്: ഉച്ചവരെ പോളിങ്ങിൽ മുന്നിൽ അസം