ഒരു മണിക്കൂറിനുള്ളിൽ കാണാതായ 7 വയസുകാരനെ കണ്ടെത്തി അജ്‌മാൻ പൊലീസ് 
Pravasi

ഒരു മണിക്കൂറിനുള്ളിൽ കാണാതായ 7 വയസുകാരനെ കണ്ടെത്തി അജ്‌മാൻ പൊലീസ്

കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് നിർദേശം

Ardra Gopakumar

അജ്‌മാൻ: കാണാതായ ഏഴുവയസ്സുള്ള ഏഷ്യൻ ആൺകുട്ടിയെ ഒരു മണിക്കൂറിനുള്ളിൽ കണ്ടെത്തി മാതാപിതാക്കൾക്ക് തിരിച്ചുനൽകി അജ്‌മാൻ പൊലീസ്. മനാമ പ്രദേശത്ത് ഒരു അറബ് യുവാവ് രക്ഷിതാക്കളില്ലാതെ ഒരു കുട്ടിയെ കണ്ടുവെന്നും കുട്ടിയെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകാൻ തീരുമാനിച്ചുവെന്നും മനാമ പൊലീസ് സെന്‍റർ മേധാവി അഡ്വക്കേറ്റ് മുഹമ്മദ് റാഷിദ് അൽ മത്രൂഷി പറഞ്ഞു.

ആ സമയത്ത്, കുട്ടിയെ കാണാതായതായി റിപ്പോർട്ടുകളൊന്നും ഉണ്ടായിരുന്നില്ല. കുട്ടിയുടെ കുടുംബത്തെ കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്റ്റേഷനിലെത്തിച്ച കുട്ടിയെ പൊലീസ് പരിചരിക്കുകയും ഉച്ചഭക്ഷണം നൽകുകയും ചെയ്തു. മിനിറ്റുകൾക്കുള്ളിൽ മാതാപിതാക്കളെ കണ്ടെത്തി കുട്ടിയെ കൈമാറാൻ പൊലീസിന് സാധിച്ചു. തങ്ങളുടെ മകനെ കണ്ടെത്താൻ സഹായിച്ചതിന് മാതാപിതാക്കൾ, പൊലീസിനോട് നന്ദി പറഞ്ഞു. കുട്ടികളെ എപ്പോഴും നിരീക്ഷിക്കണമെന്നും വീടിന്‍റെ വാതിലുകൾ പൂട്ടിയിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്നും അജ്മാൻ പൊലീസ് താമസക്കാരോട് ആവശ്യപ്പെട്ടു.

ക്രിസ്മസ് ദിനത്തിൽ ഡൽഹിയിലെ ക്രൈസ്തവ ദേവാലയം പ്രധാനമന്ത്രി സന്ദർശിക്കും

ലോക്ഭവൻ ജീവനക്കാർക്ക് ക്രിസ്മസ് ദിനത്തിൽ അവധി ഇല്ല; ഹാജരാവാൻ ഉത്തരവ്

ശബരിമല സ്വർണക്കൊള്ള തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ ബാധിച്ചിട്ടില്ലെന്ന് മുഖ‍്യമന്ത്രി

'കേരള ഐഡി' പ്രഖ്യാപനം തട്ടിപ്പ്, വിഘടനവാദത്തെ തടയും: ബിജെപി

ക്രിസ്മസ് ആഘോഷങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങൾക്ക് പിന്നിൽ സംഘപരിവാർ ആണെന്ന് മുഖ‍്യമന്ത്രി