ഷാർജാ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അക്കാബ് അസോസിയേഷന്‍റെ സ്റ്റാൾ പ്രൊഫ. അലിയാർ ഉദ്ഘാടനം ചെയ്യുന്നു. 
Pravasi

ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ അക്കാഫ് അസോസിയേഷനും

അക്കാഫ് അസോസിയേഷൻ ഇതാദ്യമായാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയാകുന്നത്

VK SANJU

ഷാർജ: 43ാം ഷാർജ അന്തരാഷ്ട്ര പുസ്തകോത്സവത്തിൽ കേരളത്തിൽ നിന്നുള്ള കോളജ് അലുംനെ കൂട്ടായ്മയായ അക്കാഫ് അസോസിയേഷനും ഭാഗമാകുന്നു. അക്കാഫ് അസോസിയേഷൻ ഇതാദ്യമായാണ് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ പങ്കാളിയാകുന്നത്. ചലച്ചിത്ര താരവും ഡബ്ബിങ് ആർട്ടിസ്റ്റുമായ പ്രൊഫ. അലിയാർ ബുക്സ്റ്റാളിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.

അക്കാഫ് അസോസിയേഷൻ പ്രസിഡന്‍റ് പോൾ ടി. ജോസഫ്, ജനറൽ സെക്രട്ടറി ദീപു എ.എസ്., ട്രഷറർ നൗഷാദ് മുഹമ്മദ്, മെമ്പർമാർ, കോളജ് പ്രതിനിധികൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

അക്കാഫിൽ അംഗത്വമുള്ള വിവിധ കോളജുകളിലെ എഴുത്തുകാരുടെ കൃതികൾ സ്റ്റാളിൽ പ്രദർശനത്തിനും വിൽപ്പനയ്ക്കും വച്ചിട്ടുണ്ട്. അക്കാഫിന്‍റെ നേതൃത്വത്തിലുള്ള ലിറ്റററി ക്ലബ്ബിലെ പ്രവർത്തകരാണ് മുഴുവൻ സമയവും സ്റ്റാളിൽ സജീവമായി രംഗത്തുള്ളത്. ഹാൾ നമ്പർ 7ൽ ZD-11 എന്ന പവലിയനിൽ ആണ് അക്കാഫ് അസോസിയേഷന്‍റെ സ്റ്റാൾ ഒരുക്കിയിട്ടുള്ളത്.

പേരാമ്പ്ര സംഘർഷത്തിൽ സ്ഫോടക വസ്തുക്കളെറിഞ്ഞു; യുഡിഎഫ് പ്രവർത്തകർക്കെതിരേ കേസ്

കൊല്ലം സ്വദേശിനിക്ക് അമീബിക് മസ്തിഷ്ക ജ്വരം

വസ്തുതകൾ മനസിലാകാതെയുള്ള പ്രതികരണം; എം.എ. ബേബിയെ തള്ളി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനത്തിന് കേന്ദ്ര അനുമതി

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; വെള്ളിയാഴ്ച വരെ മുന്നറിയിപ്പ്