അക്കാഫ് അസോസിയേഷന്‍റെ എംടി അനുസ്മരണം 
Pravasi

അക്കാഫ് അസോസിയേഷന്‍റെ എംടി അനുസ്മരണം

അക്കാഫ് അസോസിയേഷൻ ലിറ്റററി ക്ലബ്ബിന്‍റെ സാഹിത്യപരിപാടിയായ "വാക്കു പൂക്കും കാലം" മൂന്നാം ഘട്ടത്തിൽ എം ടി യെ അനുസ്മരിച്ചു

UAE Correspondent

ദുബായ്: അക്കാഫ് അസോസിയേഷൻ ലിറ്റററി ക്ലബ്ബിന്‍റെ സാഹിത്യപരിപാടിയായ "വാക്കു പൂക്കും കാലം" മൂന്നാം ഘട്ടത്തിൽ എം ടി യെ അനുസ്മരിച്ചു. എം.ടി. വാസുദേവൻ നായരുടെ നാമധേയത്തിലുള്ള എംടി നഗറിൽ നടത്തിയ പരിപാടി എഴുത്തുകാരൻ സജീവ് എടത്താടൻ ഉദ്ഘാടനം ചെയ്തു.

അക്കാഫ് അസോസിയേഷൻ ഡയറക്ടർ ബോർഡ് അംഗം മച്ചിങ്ങൽ രാധാകൃഷ്ണൻ, എം.ടി. വാസുദേവൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി. എംടിയുടെ ഓർമകൾക്ക് മുൻപിൽ അക്കാഫ് അസോസിയേഷൻ സ്മരണാഞ്ജലി അർപ്പിച്ചു.

പ്രസാധക രംഗത്ത് ചരിത്രം സൃഷ്‌ടിച്ച അക്കാഫ് അസോസിയേഷൻ ലിറ്റററി ക്ലബ്ബിന്‍റെയും ഹരിതം ബുക്സിന്‍റെയും സംയുക്ത സംരംഭമായ "അക്കാഫ് എന്‍റെ കലാലയം" സീരീസിന്‍റെ രണ്ടാം പതിപ്പിൽ കലാലയ ഓർമകളുമായി പ്രസിദ്ധീകരിച്ച 'ആ നാലുവർഷങ്ങൾ 2.0' (മാർ അത്തനേഷ്യസ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്, കോതമംഗലം), എന്‍റെ കായൽ കലാലയം (ഡി ബി കോളേജ്, ശാസ്താംകോട്ട), സ്‌മാർത്ഥ (ഫെഡറൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി - ഫിസാറ്റ്), മഞ്ഞുതുള്ളികൾ (ഗവണ്മെന്‍റ് എഞ്ചിനീയറിംഗ് കോളേജ്, ഇടുക്കി), ഗുൽമോഹർ പൂത്ത കാലം (കെ കെ ടി എം ഗവണ്മെന്‍റ് കോളേജ്, കൊടുങ്ങല്ലൂർ), പ്രിയ പരിചിത നേരങ്ങൾ (എസ്. എൻ. കോളേജ്, കൊല്ലം), കാമ്പസ് കിസ്സ (സർ സയ്യദ് കോളേജ് തളിപ്പറമ്പ്), അരമതിൽ ചിന്തുകൾ (ശ്രീകൃഷ്ണ കോളേജ്, ഗുരുവായൂർ), ബോധിവൃക്ഷത്തണലിൽ (സാമൂതിരി ഗുരുവായൂരപ്പൻ കോളേജ്, കോഴിക്കോട്), സ്‌മൃതിലയം (ക്രിസ്ത്യൻ കോളേജ്, ചെങ്ങന്നൂർ) എന്നീ പത്തു പുസ്തകങ്ങളുടെ എഡിറ്റർമാർ തങ്ങളുടെ പുസ്തകങ്ങളുടെ പ്രസാധനത്തിന് പിന്നിലുള്ള പ്രയത്നങ്ങളും അനുഭവങ്ങളും വിവരിച്ചു. പുസ്തകപ്രസാധന സർട്ടിഫിക്കറ്റുകൾ മുഖ്യാതിഥിയായ സജീവൻ എടത്താടനിൽ നിന്നും വിവിധ കോളേജ് പ്രതിനിധികൾ ഏറ്റുവാങ്ങി.

രാഹുലിനെതിരായ ലൈംഗികാതിക്രമക്കേസ്; അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി, അന്വേഷണ ചുമതല റൂറല്‍ എസ്പിക്ക്

'പീഡന വീരന് ആദരാഞ്ജലികൾ'; രാഹുലിന്‍റെ രാജി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ നടത്തിയ മാർച്ചിൽ സംഘർഷം

തൃശൂരിൽ ഗര്‍ഭിണി പൊള്ളലേറ്റ് മരിച്ച സംഭവം; സ്വമേധയാ കേസെടുത്ത് വനിതാ കമ്മി​ഷൻ

മണ്ഡലകാലം; ശബരിമലയിൽ ദർശനം നടത്തിയത് പത്ത് ലക്ഷത്തോളം ഭക്തർ

കർണാടക കോൺഗ്രസ് തർക്കം; ചേരിതിരിഞ്ഞ് സമുദായ നേതൃത്വം