ദുബായ്: അക്ഷരക്കൂട്ടം സിൽവർ ജൂബിലിയോടനുബന്ധിച്ചു 'സ്നേഹപൂർവ്വം പനച്ചിക്കൊപ്പം' എന്ന പേരിൽ പ്രമുഖ എഴുത്തുകാരൻ ജോസ് പനച്ചിപ്പുറം പങ്കെടുക്കുന്ന സർഗസായാഹ്നം സംഘടിപ്പിക്കുന്നു.
ഒക്ടോബർ 11 വെള്ളിയാഴ്ച്ച വൈകുന്നേരം 7 :30 ന് അൽ ഖിസൈസ് ദേ സ്വാഗത് റസ്റ്ററന്‍റ് പാർട്ടി ഹാളിലാണ് പരിപാടി.