ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിൽ അത്യാധുനിക റോബോട്ടിക് ഓര്‍ത്തോപ്പീഡിക് കേന്ദ്രം

 
Pravasi

ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിൽ അത്യാധുനിക റോബോട്ടിക് ഓര്‍ത്തോപ്പീഡിക് കേന്ദ്രം

യുഎഇയിലെ ആസ്റ്റര്‍ ആശുപത്രികളിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ കേന്ദ്രമാണിത്.

Megha Ramesh Chandran

ദുബായ്: ആസ്റ്റര്‍ ഹോസ്പിറ്റല്‍ മന്‍ഖൂലിൽ, റോബോട്ടിക് സഹായത്തോടെയുള്ള കാല്‍മുട്ട്, സന്ധി മാറ്റിവെയ്ക്കല്‍ സംവിധാനമായ 'റോസ' - റോബോട്ടിക് നീ ജോയിന്‍റ് റീപ്ലേസ്‌മെന്‍റ് സിസ്റ്റം ഉപയോഗിച്ചുള്ള ചികിത്സക്ക് തുടക്കമായി.

നൂതനമായ ഈ റോബോട്ടിക് സര്‍ജിക്കല്‍ അസിസ്റ്റന്‍റ്, നടപടിക്രമങ്ങളുടെ കൃത്യത വർധിപ്പിക്കുന്നതിനൊപ്പം, അടിസ്ഥാനപരമായ തയ്യാറെടുപ്പ് മുതല്‍ കാല്‍മുട്ട്, സന്ധി മാറ്റിവെക്കല്‍ ശസ്ത്രക്രിയാ നടപടിവരെയുള്ള ഘട്ടങ്ങളിലെ പിഴവുകള്‍ ഇല്ലാതാക്കി അപകടസാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.

യുഎഇയിലെ ആസ്റ്റര്‍ ആശുപത്രികളിലെ ആദ്യത്തെ റോബോട്ടിക് ശസ്ത്രക്രിയ കേന്ദ്രമാണിത്. ബോക്‌സിങ്ങ് ഒളിമ്പിക് മെഡൽ ജേതാവും മുന്‍ രാജ്യസഭാംഗവുമായ മേരി കോമാണ് റോബോട്ടിക് സര്‍ജറി സെന്‍റര്‍ ഉദ്ഘാടനം ചെയ്തത്.

യുഎഇ പ്രസിഡന്‍റ് ഇന്ത്യയിൽ; വിമാനത്താവളത്തിൽ നേരിട്ടെത്തി സ്വീകരിച്ച് പ്രധാനമന്ത്രി

ശബരി സ്വർണക്കൊള്ള; അന്വേഷണം കൂടുതൽ പേരിലേക്ക്, സ്വർണപ്പാളികൾ മാറ്റിയിട്ടുണ്ടോയെന്ന് സംശയം

ദീപക്കിന്‍റെ ആത്മഹത്യ; യുവതിക്കെതിരേ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തി കേസെടുത്തു

നിലമ്പൂർ-നഞ്ചൻകോട് റെയിൽവേ പാത; റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും-ഇ.ശ്രീധരനും കൂടിക്കാഴ്ച നടത്തി

കോൺഗ്രസ് മതനിരപേക്ഷതയ്ക്ക് വേണ്ടി നിലകൊണ്ടിട്ടില്ല: പിണറായി വിജയൻ