ഫാൻസി നമ്പറുകളുടെ ലേലം: ഓൺലൈൻ ബുക്കിങ്ങ് തിങ്കളാഴ്ച മുതൽ, പട്ടിക പ്രസിദ്ധീകരിച്ച് ദുബായ് ആർടിഎ

 
Pravasi

ഫാൻസി നമ്പറുകളുടെ ലേലം: ഓൺലൈൻ ബുക്കിങ്ങ് തിങ്കളാഴ്ച മുതൽ, പട്ടിക പ്രസിദ്ധീകരിച്ച് ദുബായ് ആർടിഎ

27നു വൈകുന്നേരം നാലരയ്ക്കു ഹബ്ത്തൂർ സിറ്റിയിലെ ഹിൽട്ടണിലാണ് നമ്പറുകളുടെ ലേലം നടക്കുന്നത്.

UAE Correspondent

ദുബായ്: വാഹനങ്ങളുടെ ഫാൻസി നമ്പർ ലേലത്തിനായിയുള്ള ഓൺലൈൻ ബുക്കിങ്ങ് തിങ്കളാഴ്ച മുതൽ തുടങ്ങും.നമ്പറുകളുടെ പുതിയ പട്ടിക ദുബായ് ആർടിഎ പ്രസിദ്ധീകരിച്ചു. 2, 3, 4, 5 അക്കങ്ങളിൽ 90 നമ്പറുകളാണു ലേലത്തിനുള്ളത്. ഇതിൽ എഎ 25, ബിബി 12, ബിബി 30 തുടങ്ങിയ നമ്പറുകളും ഉൾപ്പെടുന്നു. AA, BB, CC, K, N, O, R, T, U, V, W, X, Y, Z സീരിസുകളിലാണ് നമ്പറുകൾ. 27നു വൈകുന്നേരം നാലരയ്ക്കു ഹബ്ത്തൂർ സിറ്റിയിലെ ഹിൽട്ടണിലാണ് നമ്പറുകളുടെ ലേലം നടക്കുന്നത്.

www.rta.ae വെബ്സൈറ്റ് വഴിയോ ആർടിഎ ദുബായ് ആപ്പ് വഴിയോ, ഉംറമൂൽ, ദെയ്റ, ബർഷ കസ്റ്റമർ ഹാപ്പിനസ് കേന്ദ്രം എന്നിവ വഴിയോ നമ്പറുകൾ ബുക്ക് ചെയ്യാം.

ലേലം ഉറപ്പിക്കുന്ന നമ്പറുകളുടെ തുകയ്ക്ക് 5 ശതമാനം വാറ്റ് ബാധകമാണ്. 25,000 ദിർഹം സെക്യൂരിറ്റി ഡിപ്പോസിറ്റ് നൽകുന്നവർക്കാണു ലേലത്തിൽ പങ്കെടുക്കാൻ അർഹത ഉണ്ടാവുക. . 120 ദിർഹമാണ് റജിസ്ട്രേഷൻ ഫീസ്.

വനിതാ സംവരണം: മണ്ഡല പുനർനിർണയം ജനാധിപത്യത്തിനെതിരെന്ന് കേരള എംപിമാർ

പാറ്റ് കമ്മിൻസ് ഐപിഎല്ലിലേക്ക് എന്ന് തിരിച്ചു വരും‍?

മഞ്ഞ കുപ്പായത്തിൽ തിളങ്ങാൻ 'തല' എത്തുന്നു; മുംബൈയ്ക്കെതിരേ ധോണിയുടെ മാസ് എൻട്രി

സിഎസ്കെയ്ക്ക് കനത്ത തിരിച്ചടി; സ്ട്രൈക്ക് ബൗളർ ഐപിഎല്ലിൽ നിന്ന് പുറത്ത്

വയനാട് ടൗൺഷിപ്പ് നിർമാണം അനിശ്ചിതത്വത്തിൽ; താമസയോഗ‍്യമായത് 40 വീടുകൾ മാത്രം