അബുദാബിയിലും അൽ ഐനിലും വാരാന്ത്യത്തിൽ റോഡ് അടച്ചിടുമെന്ന് അധികൃതർ
അബുദാബി: അബുദാബിയിലെയും അൽ ഐനിലെയും രണ്ട് റോഡുകൾ ശനി ഞായർ ദിവസങ്ങളിൽ ഭാഗികമായി അടച്ചിടുമെന്ന് അബുദാബി മൊബിലിറ്റി അറിയിച്ചു. ജൂലൈ 28 തിങ്കളാഴ്ച പുലർച്ചെ വരെ റോഡുകൾ അടഞ്ഞുകിടക്കും.
അബുദാബിയിലെ പ്രധാന ഗതാഗത കേന്ദ്രമായ സുൽത്താൻ ബിൻ സായിദ് ഫസ്റ്റ് സ്ട്രീറ്റ് വെള്ളിയാഴ്ച രാത്രി 11:00 മുതൽ തിങ്കളാഴ്ച പുലർച്ചെ 5:00 വരെ ഭാഗികമായി അടച്ചിടുമെന്ന് അതോറിറ്റി അറിയിച്ചു. അൽ ഐനിൽ, ഷെയ്ഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റിലെ വലത് ലെയ്ൻ തിങ്കളാഴ്ച പുലർച്ചെ 5:30 വരെ ഭാഗികമായി അടച്ചിടും,