ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ-എം.എ.യൂസഫ് അലിയുമായി കൂടിക്കാഴ്ച നടത്തി 
Pravasi

ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ-എം.എ.യൂസഫ് അലിയുമായി കൂടിക്കാഴ്ച നടത്തി

സിഎസ്‌ഐ സഭയുടെ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളെക്കുറിച്ച് ബിഷപ്പ് വിശദീകരിച്ചു.

Ardra Gopakumar

യുഎഇ: സി.എസ്.ഐ മധ്യകേരള മഹായിടവക ബിഷപ് ഡോ. മലയിൽ സാബു കോശി ചെറിയാൻ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ.യൂസഫ് അലിയുമായി കൂടിക്കാഴ്ച നടത്തി. ദുബായ് സി.എസ്.ഐ ഇടവക വികാരി റവ.രാജു ജേക്കബ്, സഭയുടെ പ്രതിനിധികളായ ജോൺ കുര്യൻ, . എ.പി. ജോൺ എന്നിവരും ബിഷപ്പിനൊപ്പം ഉണ്ടായിരുന്നു. കൂടിക്കാഴ്ചയിൽ സിഎസ്‌ഐ സഭയുടെ വിവിധ സാമൂഹിക സേവന പ്രവർത്തനങ്ങളെക്കുറിച്ച് ബിഷപ്പ് വിശദീകരിച്ചു.

ഈ സൗഹൃദ കൂടിക്കാഴ്ചയിൽ യൂസഫ് അലി സഭയുടെ പ്രവർത്തനങ്ങളോടുള്ള തന്‍റെ ആദരവ് പ്രകടിപ്പിക്കുകയും, അർത്ഥവത്തായ സമുദായ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തതായി സി എസ് ഐ ദുബായ് മലയാളം ഇടവക നൽകിയ വാർത്താകുറിപ്പിൽ പറഞ്ഞു. ആശയവിനിമയത്തിന് പുതിയ സാധ്യതകൾ തുറക്കുവാനും പല മേഖലകളിലും ഒരുമിച്ച് പ്രവർത്തിക്കാനുള്ള വേദി ഒരുക്കാനും ഇത്തരം കൂടിക്കാഴ്ചകൾക്ക് സാധിക്കുമെന്ന് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ അഭിപ്രായപ്പെട്ടു.

ശബരിമല സ്വർണക്കൊള്ള: മന്ത്രിയും പെടും?

ടി.കെ. ദേവകുമാർ ദേവസ്വം ബോർഡ് പ്രസിഡന്‍റായേക്കും

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

ബിഹാർ‌ വിധിയെഴുതുന്നു; ആദ്യ മണിക്കൂറുകളിൽ മികച്ച പോളിങ്

''രണ്ടെണ്ണം അടിച്ച് ബസിൽ കയറിക്കോ, പക്ഷേ...'', നയം വ്യക്തമാക്കി ഗണേഷ് കുമാർ