ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

 
Pravasi

ദുബായ് ഉൾപ്പടെയുള്ള മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്ക് ഉടൻ വിമാന സർവീസ് ഇല്ല; നീട്ടി ബ്രിട്ടീഷ് എയർവേയ്സ്

ദുബായ്, ദോഹ, ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രമുഖ മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതാണ് നീട്ടിയത്

Manju Soman

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന അനിശ്ചിതാവസ്ഥയും യുദ്ധസാഹചര്യങ്ങളും കണക്കിലെടുത്ത് ദുബായ്, ദോഹ, ടെൽ അവീവ് ഉൾപ്പെടെയുള്ള പ്രമുഖ മിഡിൽ ഈസ്റ്റ് നഗരങ്ങളിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നത് ബ്രിട്ടീഷ് എയർവേയ്സ് വീണ്ടും നീട്ടി വെച്ചു.

ജൂലൈ ഒന്നു മുതൽ സർവീസുകൾ ഭാഗികമായി പുനരാരംഭിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പുതിയ സാഹചര്യത്തിൽ ഓഗസ്റ്റ് 1 വരെ സർവീസ് ഉണ്ടാകില്ലെന്ന് എയർലൈൻ വക്താവ് അറിയിച്ചു. സർവീസുകൾ വീണ്ടും തുടങ്ങുമ്പോൾ സർവീസുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടാകും. ദുബായ്, ദോഹ, റിയാദ്, ടെൽ അവീവ് റൂട്ടുകളിൽ ദിവസേന ഒരു സർവീസ് മാത്രമായിരിക്കും നിലവിലുണ്ടാവുക.

സൗദി അറേബ്യയിലെ ജിദ്ദയിലേക്കുള്ള സർവീസുകൾ ബ്രിട്ടീഷ് എയർവേയ്സ് സ്ഥിരമായി നിർത്തലാക്കി. യാത്രക്കാരുമായി കമ്പനി നേരിട്ട് ബന്ധപ്പെടുന്നുണ്ടെന്നും, ടിക്കറ്റ് തുക പൂർണ്ണമായി തിരികെ നൽകാനോ മറ്റൊരു തീയതിയിലേക്ക് മാറ്റാനോ ഉള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ടെന്നും എയർലൈൻ അറിയിച്ചു.

ഉടുപ്പിൽ മുഖ്യമന്ത്രിയുടെ ഒപ്പുവാങ്ങി കുറ്റ്യാടി കുട്ടിക്കൂട്ടം

സംസ്ഥാനത്ത് മഴ ശക്തമാവുന്നു; അടുത്ത 3 മണിക്കൂറിൽ നാലു ജില്ലകളിൽ മുന്നറിയിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ കെ.ജി. പരമേശ്വരൻ നായർ അന്തരിച്ചു

തിരുവനന്തപുരത്ത് വൻ ചന്ദന വേട്ട; മൂന്ന് പേർ അറസ്റ്റിൽ

വെള്ളാപ്പള്ളി നടേശനെതിരേ യു. പ്രതിഭ; നിയമ നിയമനടപടിക്ക് ജില്ലാ കമ്മറ്റിയിൽ പാർട്ടിയുടെ അനുമതി തേടി