യുഎഇയിൽ കാലാവസ്ഥാ മാറ്റം ദ്രുതഗതിയിൽ; മിക്കയിടങ്ങളിലും മഴയ്ക്ക് സാധ്യത  
Pravasi

യുഎഇയിൽ കാലാവസ്ഥാ മാറ്റം ദ്രുതഗതിയിൽ; മിക്കയിടങ്ങളിലും മഴയ്ക്ക് സാധ്യത

വേനൽ കാലത്ത് നിന്ന് ശൈത്യകാലത്തേക്ക് മാറുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന് എൻസിഎം അധികൃതർ അറിയിച്ചു

ദുബായ്: യുഎഇ വേനൽ കാലത്ത് നിന്ന് ശൈത്യകാലത്തേക്ക് മാറുന്നതിന്‍റെ ഭാഗമായി വരും ദിവസങ്ങളിൽ മഴ പെയ്യുമെന്ന് എൻസിഎം അധികൃതർ അറിയിച്ചു. അടുത്ത ദിവസങ്ങളിൽ രാജ്യത്തിന്‍റെ തെക്കൻ മേഖലയായ അൽ ഐൻ, മദ്ധ്യ -തെക്കൻ മേഖലയായ അൽ ദഫ്ര, മദിനത് സായിദ്, ഫുജൈറയിലെ പർവത പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മഴ പെയ്യുക. മഴയുടെ ശക്തി കുറയുമെന്നും വിദഗ്ദ്ധർ പറയുന്നു.

വടക്ക് -പടിഞ്ഞാറൻ കാറ്റിന്‍റെ ഫലമായി വെള്ളിയാഴ്ചയോടെ അന്തരീക്ഷ വായു മർദ്ദത്തിൽ വലിയ മാറ്റം ഉണ്ടാകും. ഈ മാസത്തോടെ വേനൽക്കാലം പൂർണമായും അവസാനിക്കും. അന്തരീക്ഷ മർദ്ദത്തിലുണ്ടാവുന്ന വ്യതിയാനത്തിനനുസൃതമായി താപനിലയിലും മാറ്റമുണ്ടാകും.

ട്രാക്റ്ററിൽ സന്നിധാനത്തെത്തി, അജിത് കുമാർ വിവാദത്തിൽ

''വിസിമാരെ ഏകപക്ഷീയമായി ചാൻസലർക്ക് നിയമിക്കാനാവില്ല''; ഗവർണർ നടത്തിയത് നിയമവിരുദ്ധ നടപടിയെന്ന് മന്ത്രി ആർ. ബിന്ദു

ഏഴ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് ദേശീയ അംഗീകാരം

സിമി നിരോധനത്തിനെതിരായ ഹർജി തള്ളി

ജയലളിതയുടെയും എംജിആറിന്‍റെയും മകളാണെന്നവകാശപ്പെട്ട തൃശൂർ സ്വദേശിനി സുപ്രീം കോടതിയിൽ