സിഎസ്ഐ പാരിഷ് ഷാർജ വിമൻസ് ഫെലോഷിപ്പ് പായസം മത്സരം
ഷാർജ: സിഎസ്ഐ പാരിഷ് ഷാർജ വിമൻസ് ഫെലോഷിപ്പിന്‍റെ നേതൃത്വത്തിൽ പായസം മത്സരം നടത്തി. പരിപാടി വികാരി റവ. സുനിൽ രാജ് ഫിലിപ്പ് ഉദ്ഘാടനം ചെയ്തു. വിമൻസ് ഫെലോഷിപ്പ് പ്രസിഡന്‍റ് നിവി കൊച്ചമ്മ, മേഴ്സി അനിൽ, ജാൻസി ബിജു എന്നിവർ പ്രസംഗിച്ചു.
ജസ്ലിൻ ആൻ ജോസൻ ഒന്നാം സ്ഥാനവും ഐഡാ സാറാ മാത്ത്യു രണ്ടാം സ്ഥാനവും. ബെൻസി ജെലിൻ മൂന്നാം സ്ഥാനവും നേടി. ലീന വർഗീസ്, അശ്വതി പ്രവീൺ എന്നിവർ വിധികർത്താക്കളായിരുന്നു. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും സർട്ടിഫിക്കറ്റ് നൽകി.