ഡാക് ഡവലപേഴ്സിന്‍റെ ‘എയറോപൊളിസ്’ പദ്ധതി ദുബായിൽ ലോഞ്ച് ചെയ്തു.

 
Pravasi

ഡാക് ഡവലപേഴ്സിന്‍റെ ‘എയറോപൊളിസ്’ പദ്ധതി ദുബായിൽ ലോഞ്ച് ചെയ്തു

തമിഴ് സൂപ്പർ താരവും ഡാക് ഡവലപേഴ്സ് ബ്രാൻഡ് അംബാസഡറുമായ അർജുൻ സർജ മുഖ്യാതിഥിയായിരുന്നു.

Aswin AM

ദുബായ്: പ്രവാസി ഇന്ത്യക്കാരെ ലക്ഷ്യമിട്ട് ഇന്ത്യയിലെ പ്രമുഖരായ ഡാക് ഡവലപേഴ്സ് ഒരുക്കുന്ന എയറോപൊളിസ്’ പദ്ധതിക്ക് ദുബായിൽ ലോഞ്ച് ചെയ്തു. ദുബായ് ഷാൻഗ്രിലാ ഹോട്ടലിൽ നടന്ന ചടങ്ങിൽ തമിഴ് സൂപ്പർ താരവും ഡാക് ഡവലപേഴ്സ് ബ്രാൻഡ് അംബാസഡറുമായ അർജുൻ സർജ മുഖ്യാതിഥിയായിരുന്നു.

ഡാക് ഡവലപേഴ്സ് മാനേജിങ് ഡയറക്റ്റർ സതീഷ് കുമാർ സന്താനം, ദുബായ് പൊലീസിലെ മേജർ ഉമർ മൻസൂർ അൽ മർസൂഖി, ഡിടിസിഎം എക്സിക്യൂട്ടിവ് ഡയറക്റ്റർ ഇബ്രാഹിം യഅഖൂബ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ചെന്നൈയിലാണ് ഡാക്കിന്‍റെ ഏറ്റവും ആഢംബര സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ‘എയറോപൊളിസ്’ ഫ്ലാറ്റ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. 75 ലക്ഷം രൂപ മുതലാണ് ഫ്ലാറ്റുകളുടെ വിലയെന്ന്

ഡാക് ഡവലപേഴ്സ് മാനേജിങ് ഡയറക്റ്റർ സതീഷ് കുമാർ സന്താനം പറഞ്ഞു. 20 ലക്ഷം ചതുരശ്ര അടി വിസ്തീർണം വരുന്ന ഫ്ലാറ്റ് സമുച്ചയങ്ങൾ ഇതിനകം വിജയകരമായി ഉപയോക്താക്കൾക്ക് കൈമാറാൻ കഴിഞ്ഞുവെന്ന് അദ്ദേഹം അവകാശപ്പെട്ടു. വിവിധ മേഖലകളിലെ നിരവധി പ്രമുഖരും നിക്ഷേപകരും ചടങ്ങിൽ പങ്കെടുത്തു.

പദ്ധതിയുടെ വിശദാംശങ്ങളും, സംരംഭവുമായി ബന്ധപ്പെട്ട നിക്ഷേപാവസരങ്ങളും അധികൃതർ ചടങ്ങിൽ വിശദീകരിച്ചു.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു