ദുബായ്: സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വ്യാജ ഓഫറുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് യുഎഇ ടെലികമ്മ്യൂണിക്കേഷൻ ദാതാവായ എത്തിസലാത്ത് ഉപയോക്താക്കളോട് ആവശ്യപ്പെട്ടു. യുഎഇയുടെ 53-ാമത് ദേശീയ ദിനത്തോടനുബന്ധിച്ചെന്ന് (ഈദ് അൽ ഇത്തിഹാദ്) സൂചിപ്പിച്ച് 53 ജിബി സൗജന്യ ഡേറ്റ പാക്കേജ് പ്രോത്സാഹിപ്പിക്കുന്ന ഒരു വാട്സാപ്പ് സന്ദേശം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വ്യാജ വാട്സാപ്പ് പോസ്റ്റ് ഇങ്ങനെയാണ്: "യുഎഇ 53-ാം ദേശീയ ദിന പ്രത്യേക ഓഫർ: എല്ലാ നെറ്റ്‌വർക്കുകളിലും 53 ജിബി ലഭ്യമാണ് എനിക്ക് ലഭിച്ചു! ഇത് മൂന്ന് മാസത്തേക്ക് സാധുതയുള്ളതാണ്".
പോസ്റ്റ് ഒരു ലിങ്ക് ചേർത്ത് 'ഇവിടെ ക്ലിക്ക് ചെയ്യുക' എന്ന് പറയുന്നു.
സംശയാസ്പദമായ ഇത്തരം ലിങ്കുകൾ അവഗണിക്കണമെന്നും ക്ലിക്കു ചെയ്യുന്നതിന് മുമ്പ് ഓഫറുകൾ പരിശോധിക്കണമെന്നും എത്തിസലാത്ത് ആവശ്യപ്പെട്ടു.