കുവൈത്ത് വിമാനത്താവള ഇന്ധനടാങ്കിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; തീപിടിത്തം

 
Pravasi

കുവൈത്ത് വിമാനത്താവള ഇന്ധനടാങ്കിനെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; തീപിടിത്തം, ആളപായമില്ല

ഇന്ധന സംഭരണ ടാങ്കുകളെയാണ് ഡ്രോണുകൾ ലക്ഷ്യമിട്ടത്

Jisha P.O.

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തെ ലക്ഷ്യമിട്ട് ബുധനാഴ്ച പുലർച്ചെ വീണ്ടും ഡ്രോൺ ആക്രമണം. ആക്രമണ വാർത്ത ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ സ്ഥിരീകരിച്ചു. കുവൈത്ത് ഏവിയേഷൻ ഫ്യൂവലിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള ഇന്ധന സംഭരണ ടാങ്കുകളെയാണ് ഡ്രോണുകൾ ലക്ഷ്യമിട്ടത്.

ആക്രമണത്തെ തുടർന്ന് സ്ഥലത്ത് വലിയ തീപിടിത്തം ഉണ്ടായതായും ഡിജിസിഎയുടെ ഔദ്യോഗിക വക്താവ് അബ്ദുള്ള അൽ രാജ്ഹി അറിയിച്ചു.ഉടൻ തന്നെ അഗ്നിശമന പ്രവർത്തനങ്ങൾ ആരംഭിച്ച് തീ നിയന്ത്രണവിധേയമാക്കി.

നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ആക്രമണത്തെ തുടർന്ന് വിമാനത്താവളത്തിന്‍റെ സുരക്ഷ കൂടുതൽ ശക്തമാക്കി.

"മുഖ്യമന്ത്രി ഭക്ഷണം കഴിക്കരുതെന്ന് അറിയില്ലായിരുന്നു"; വിരുന്ന് വിവാദത്തെ പരിഹസിച്ച് സതീശൻ

മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ അതൃപ്തി; കർണാടകയിൽ കോൺഗ്രസ് എംഎൽഎ യശവന്തരായഗൗഡ പാട്ടീൽ രാജിവച്ചു

വയനാട് മണ്ണിടിച്ചിൽ ദുരന്തം; 49.25 ലക്ഷം രൂപയുടെ ധനസഹായം വിതരണം ചെയ്തു

ലഡാക്കിൽ മേഘവിസ്ഫോടനം; രക്ഷാപ്രവർത്തനവുമായി സൈന്യം

സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആക്കുന്ന ബിൽ ലോക്സഭ പാസാക്കി