ശാഫി അഞ്ചങ്ങാടി, ഡോ. എസ്.എസ്. അഞ്ജു, പി.പി. പ്രഭാകരൻ പയ്യന്നൂർ
ഷാർജ: അനശ്വര ഗായകൻ മുഹമ്മദ് റഫിയുടെ പേരിൽ ചിരന്തന - ദർശന സാംസ്ക്കാരിക വേദി വർഷം തോറും നൽകി വരുന്ന ചിരന്തന മുഹമ്മദ് റഫി പുരസ്ക്കാരത്തിന് ശാഫി അഞ്ചങ്ങാടി, ഡോ. എസ്.എസ്. അഞ്ജു, പി.പി. പ്രഭാകരൻ പയ്യന്നൂർ എന്നിവർ അർഹരായി.
യുഎഇ യിലെ അറിയപ്പെടുന്ന സാമൂഹ്യ, രാഷ്ട്രീയ, ജീവകാരുണ്യ പ്രവർത്തകനും വിവിധ കൂട്ടായ്മകളുടെ ഭാരവാഹിയുമാണ് ശാഫി അഞ്ചങ്ങാടി. ദുബായിലെ സാമൂഹ്യ, ജീവകാരുണ്യ പ്രവർത്തകയും, സനരി പോളിക്ലിനിക് എംഡിയുമാണ് ഡോ. എസ്.എസ്. അൻജു,
ഷാർജയിലെ സാമൂഹ്യ-സാംസ്കാരിക-ജീവകാരുണ്യ പ്രവർത്തകനും, ഷാർജ ഇന്ത്യൻ അസോസിയേഷൻ മാനേജിങ്ങ് കമ്മിറ്റി അംഗവുമാണ് പി.പി. പ്രഭാകരൻ പയ്യന്നൂർ.