കമ്യൂണിറ്റി സൈക്ലിങ് ഇവന്‍റായ ‘ദുബായ് റൈഡ് 2025’ നവംബർ രണ്ടിന്: റോഡുകൾ അടച്ചിടുമെന്ന് ആർടിഎ

 
Pravasi

കമ്യൂണിറ്റി സൈക്ലിങ് ഇവന്‍റായ ‘ദുബായ് റൈഡ് 2025’ നവംബർ രണ്ടിന്: റോഡുകൾ അടച്ചിടുമെന്ന് ആർടിഎ

റൈഡിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, നഗരത്തിലെ പ്രധാന റോഡുകളിൽ പലതും പുലർച്ചെ 3 മുതൽ രാവിലെ 10 വരെയാണ് അടച്ചിടുക

Namitha Mohanan

ദുബായ്: നവംബർ രണ്ടിന് നടക്കുന്ന കമ്യൂണിറ്റി സൈക്ലിങ് ഇവന്‍റായ ‘ദുബായ് റൈഡ് 2025’ന് സൗകര്യമൊരുക്കുന്നതിനായി ദുബായിലെ വിവിധ റോഡുകൾ അടച്ചിടുമെന്ന് ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി അറിയിച്ചു. റൈഡിൽ പങ്കെടുക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി, നഗരത്തിലെ പ്രധാന റോഡുകളിൽ പലതും പുലർച്ചെ 3 മുതൽ രാവിലെ 10 വരെയാണ് അടച്ചിടുക.

ഷെയ്ഖ് സായിദ് റോഡിന്‍റെ ഒരു ഭാഗം (ട്രേഡ് സെന്‍റർ റൗണ്ട്എബൗട്ടിനും അൽ ഹദീഖ പാലത്തിനും ഇടയിലുള്ള ഭാഗം), ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനും ഇടയിലുള്ള ലോവർ ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ്, ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് ബൊളിവാർഡിന്‍റെ ഒരു ദിശയിലുള്ള റോഡ് എന്നിവയാണ് അടച്ചിടുന്നത്.

യാത്രക്കാർക്ക് കാലതാമസം ഒഴിവാക്കുന്നതിനായി ആർടിഎ ബദൽ മാർഗങ്ങളും നിർദ്ദേശിച്ചിട്ടുണ്ട്. അപ്പർ ഫിനാൻഷ്യൽ സെന്‍റർ സ്ട്രീറ്റ്, സബീൽ പാലസ് റോഡ്, അൽ വസൽ റോഡ്, അൽ ഖൈൽ റോഡ്, അൽ അസായേൽ റോഡ് എന്നിവയായിരിക്കും പ്രധാന ബദൽ പാതകൾ. യാത്രാ പദ്ധതികൾ മുൻകൂട്ടി ആസൂത്രണം ചെയ്യാനും ബദൽ റൂട്ടുകൾ ഉപയോഗിക്കാനും ആർടിഎ അഭ്യർഥിച്ചു.

ദക്ഷിണാഫ്രിക്ക വീണ്ടും പടിക്കൽ കലമുടച്ചു; ന‍്യൂസിലാൻഡ് ഫൈനലിൽ

അമ്മത്തൊട്ടിലിൽ കരുതലായി 'പണക്കിഴി'

ജാസ്‌ലിയയുടെ മരണം; പ്രതിയെ കണ്ടെത്താനാവാതെ പൊലീസ്

ഇസ്രയേൽ- ഇറാൻ സംഘർഷം; മരണസംഖ‍്യ‍ 1,000 കടന്നു

ജി. സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം; ജില്ലാ സെക്രട്ടറി ഫോണിൽ ബന്ധപ്പെട്ടു