സൈക്ലിങ് ചലഞ്ചിൽ ആറ് മെഡലുകൾ നേടി ദുബായ് ജിഡിആർഎഫ്എ ടീം

 
Pravasi

സൈക്ലിങ് ചലഞ്ചിൽ ആറ് മെഡലുകൾ നേടി ദുബായ് ജിഡിആർഎഫ്എ ടീം

വ്യക്തിഗത വിഭാഗങ്ങളിലും ടീം ഇനങ്ങളിലും മികച്ച നേട്ടങ്ങളാണ് സംഘം സ്വന്തമാക്കിയത്.

UAE Correspondent

ദുബായ്: യുഎഇയിലെ പ്രമുഖ സൈക്ലിങ് താരങ്ങൾ പങ്കെടുത്ത ‘ബൈക്ക് അബുദാബി ഗ്രാൻഡ് ഫോണ്ടോ’സൈക്ലിങ് ചലഞ്ചിൽ ജിഡിആർഎഫ്എ ടീം ആറ് മെഡലുകൾ നേടി. അൽഐനിൽ നിന്ന് ആരംഭിച്ച് അബുദാബിയിൽ സമാപിച്ച 150 കിലോമീറ്റർ ദൈർഘ്യമുള്ള മത്സരത്തിലാണ് ദുബായ് ഇമിഗ്രേഷൻ ടീമിന്‍റെ നേട്ടം.

വ്യക്തിഗത വിഭാഗങ്ങളിലും ടീം ഇനങ്ങളിലും മികച്ച നേട്ടങ്ങളാണ് സംഘം സ്വന്തമാക്കിയത്. പുരുഷവിഭാഗത്തിൽ താരിഖ് ഉബൈദും വനിതാവിഭാഗത്തിൽ കാർമെനും ഒന്നാം സ്ഥാനം കരസ്ഥമാക്കി

പുരുഷന്മാരിൽ അഹമ്മദ് അൽ മൻസൂരി രണ്ടാം സ്ഥാനം നേടി. ഗ്രൂപ്പ് ഇനത്തിൽ ജി.ഡി.ആർ.എഫ്.എ വനിതാ ടീം രണ്ടാം സ്ഥാനവും നേടി. കൂടാതെ, ഇമാറാത്തി പുരുഷ വിഭാഗത്തിൽ അഹമ്മദ് അൽ മൻസൂരിയും ഏജ് ഗ്രൂപ്പ് വിഭാഗത്തിൽ റാശിദ് സുവൈദാനും മൂന്നാം സ്ഥാനങ്ങൾ കരസ്ഥമാക്കി.

പക്ഷിപ്പനി ഭീഷണി; ആലപ്പുഴയിൽ കോഴി വിഭവങ്ങളുടെ വിപണനം തടഞ്ഞു, ഡിസംബർ 30 വരെ ഹോട്ടലുകൾ അടച്ചിടും

ഓപ്പറേഷൻ സിന്ദൂർ രാജ‍്യത്തെ ഓരോ പൗരന്‍റെയും അഭിമാനമായി മാറിയെന്ന് പ്രധാനമന്ത്രി

ഒസ്മാൻ ഹാദിയുടെ കൊലയാളികൾ ഇന്ത്യയിലേക്ക് കടന്നതായി ബംഗ്ലാദേശ് പൊലീസ്

ഇന്ത‍്യൻ ടീം പരിശീലകനായി ലക്ഷ്മൺ എത്തില്ല, ഗംഭീർ തുടരും; മാധ‍്യമ വാർത്തകൾ തള്ളി ബിസിസിഐ

'അൻവർ വേണ്ടേ വേണ്ട'; ബേപ്പൂരിൽ പി.വി. അൻവറിനെതിരേ ഫ്ലെക്സ് ബോർഡുകൾ