ഇഖാമ ജിപിടിയുമായി ജിഡിആർഎഫ്എ

 

GDRFA

Pravasi

ദുബായിൽ സർക്കാർ സേവനങ്ങൾ കാര്യക്ഷമമാക്കാൻ ഇഖാമ ജിപിടി

ജിഡിആർഎഫ്എ ദുബായ് വികസിപ്പിച്ച ഇഖാമ ജിപിടി ജീവനക്കാരുടെ ദൈനംദിന ജോലികൾ വേഗത്തിലാക്കുകയും സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യും

UAE Correspondent

ദുബായ്: സർക്കാർ സേവനങ്ങളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ജീവനക്കാർക്ക് സ്മാർട്ട് പിന്തുണ നൽകുന്നതിനുമായി ജനറേറ്റീവ് എഐ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള 'ഇഖാമ ജിപിടി' എന്ന ആഭ്യന്തര പ്ലാറ്റ്‌ഫോം ജിഡിആർഎഫ്എ ദുബായ് അവതരിപ്പിച്ചു. ജിഡിആർഎഫ്എ ഡിജിറ്റൽ സർവീസസ് സെക്റ്റർ വികസിപ്പിച്ച ഈ സംവിധാനം, ജീവനക്കാർക്കായി രൂപകൽപ്പന ചെയ്ത ഇത്തരത്തിലുള്ള ആദ്യ ആഭ്യന്തര എഐ പ്ലാറ്റ്‌ഫോമാണ്.

ചോദ്യങ്ങൾക്ക് മറുപടി നൽകുക, രേഖകൾ തയാറാക്കുക, ദീർഘമായ രേഖകൾ സംഗ്രഹിക്കുക, അറബിക്-ഇംഗ്ലീഷ് ദ്വിഭാഷാ പിന്തുണ നൽകുക തുടങ്ങിയ നിരവധി സൗകര്യങ്ങൾ ഈ പ്ലാറ്റ്‌ഫോമിലുണ്ട്. വിവര സുരക്ഷയുടെയും ഡേറ്റ സംരക്ഷണത്തിന്‍റെയും ഉയർന്ന മാനദണ്ഡങ്ങൾ പാലിച്ചാണ് ഇത് വികസിപ്പിച്ചിരിക്കുന്നത്.

ഭാവി സാങ്കേതികവിദ്യകൾ സ്വീകരിച്ച് സർക്കാർ പ്രവർത്തനങ്ങൾ നവീനമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് ഡിജിറ്റൽ സർവീസസ് വിഭാഗം അസിസ്റ്റന്‍റ് ഡയറക്റ്റർ കേണൽ ഖാലിദ് ബിൻ മദിയ അൽ ഫലാസി പറഞ്ഞു. വിവരങ്ങൾ വേഗത്തിൽ ലഭ്യമാക്കി ജീവനക്കാരുടെ ദൈനംദിന പ്രവർത്തനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയാണ് പ്രധാന ലക്ഷ്യമെന്ന് എക്സിക്യൂട്ടീവ് ഡയറക്റ്റർ ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് കേണൽ ഡോ. ഗാലിബ് അബ്ദുല്ല അൽ മർറി വ്യക്തമാക്കി.

മധ‍്യപ്രദേശിൽ നിന്നുള്ള മൂന്ന് രാജ‍്യസഭാ സീറ്റുകളിലേക്ക് ബിജെപിക്ക് എതിരില്ലാതെ ജയം

രാത്രിയോടെ ആക്രമിക്കും; വെനസ്വേലയിലേതു പോലെ ഇറാന്‍റെ എണ്ണ-വാതക നിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപിന്‍റെ ഭീഷണി

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗിയെ കാണാതായി; സുരക്ഷാ വീഴ്ച, കേസ്

എസ്എസ്എൽഎസി പുനർമൂല‍്യനിർണയ ഫലം പുറത്ത്

സിപിഎം നേതാവ് എ.എ. റഹീമിന്‍റെ ചിത്രം ഉപയോഗിച്ച് വ‍്യാജ വാർത്ത പ്രചരിപ്പിച്ചു; 2 പേർക്കെതിരേ കേസ്