ലോക വയോജന ദിനം ആഘോഷിച്ച് ദുബായ് ഇമിഗ്രേഷൻ

 
Pravasi

ലോക വയോജന ദിനം ആഘോഷിച്ച് ദുബായ് ഇമിഗ്രേഷൻ

ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അഥോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്

Aswin AM

ദുബായ്: ലോക വയോജന ദിനത്തിൽ ദുബായ് ജനറൽ ഡയറക്റ്ററേറ്റ് ഓഫ് ഐഡന്‍റിറ്റി ആൻഡ് ഫോറിനേഴ്‌സ് അഫയേഴ്‌സിന്‍റെ നേതൃത്വത്തിൽ മുതിർന്ന പൗരന്മാരെ ആദരിച്ചു. ദുബായ് കമ്മ്യൂണിറ്റി ഡെവലപ്‌മെന്‍റ് അഥോറിറ്റിയുടെ സഹകരണത്തോടെയാണ് പരിപാടി നടത്തിയത്.

വയോജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായി, സാമൂഹിക സുരക്ഷാ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചിരുന്നു. നിയമവിരുദ്ധ തൊഴിലാളികളെ നിയമിക്കുന്നതിലെ പ്രശ്നങ്ങൾ, നിയമം ലംഘിക്കുന്നവരുമായി എങ്ങനെ ഇടപെടണം തുടങ്ങിയ സുപ്രധാന കാര്യങ്ങൾ ക്ലാസിൽ ഇമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദീകരിച്ചു.

"മുതിർന്ന പൗരന്മാരുടെ സംഭാവനകളെ ആദരിക്കാനും അവരുടെ പങ്ക് ഉയർത്തിക്കാട്ടാനും ദുബായ് പ്രത്യേക പ്രാധാന്യം നൽകുന്നുവെന്ന് ജിഡിആർഎഫ്എ ദുബായിലെ ലീഡർഷിപ്പ് ആൻഡ് ഫ്യൂച്ചർ സെക്റ്റർ അസിസ്റ്റന്‍റ് ഡയറക്റ്റർ ജനറൽ ബ്രിഗേഡിയർ അബ്ദുൾ സമദ് ഹുസൈൻ അൽ ബലൂഷി പറഞ്ഞു.

'ഹിന്ദു ദേവതയുടെ ചിത്രം നാണയത്തിൽ ഉൾപ്പെടുത്തുന്നത് പ്രതിഷേധാർഹം'; ആർഎസ്എസിനെതിരേ സിപിഎം

ഒക്റ്റോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചു

പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകിയില്ല; കെഎസ്ആർടിസി ബസ് കണ്ടക്റ്റർക്ക് സസ്പെൻഷൻ

കേന്ദ്രസർക്കാർ ജീവനക്കാർക്ക് ദസറ സമ്മാനം; ക്ഷാമബത്തയിൽ 3 ശതമാനം വർധന

ഫോൺ ഉപയോഗത്തെ ചൊല്ലി തർക്കം; 17 കാരി അമ്മയെ കുത്തി പരുക്കേൽപ്പിച്ചു