സാംസ്‌കാരിക സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു 
Pravasi

ദുബായ് കെഎംസിസി ദേശീയ ദിനാഘോഷം നടത്തി

സാംസ്‌കാരിക സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു

ദുബായ്: യുഎഇയുടെ അമ്പത്തിമൂന്നാം ദേശീയ ദിനാഘോഷത്തോടനുബന്ധിച്ച് ദുബായ് കെഎംസിസിയുടെ നേതൃത്വത്തിൽ നടത്തിയ 'ഈദുൽ ഇത്തിഹാദ്' സാംസ്‌കാരിക സമ്മേളനം മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്‍റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു. ഇരുനൂറോളം രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിശപ്പ് മാറ്റുകയും സ്വപ്നങ്ങൾക്ക് നിറം പകരുകയും ചെയ്യുന്ന വലിയ ദൗത്യമാണ് യുഎഇ നിർവഹിക്കുന്നതെന്നും എല്ലാവർക്കും സന്തോഷം പ്രദാനം ചെയ്യാൻ പ്രത്യേക വകുപ്പ് തന്നെയുള്ള വേറൊരു രാജ്യം ഉണ്ടാവില്ലെന്നും തങ്ങൾ പറഞ്ഞു.

ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ എം.എ. യൂസഫലി മുഖ്യാതിഥിയായി. എല്ലാ വിശ്വാസങ്ങളോടും കാണിക്കുന്ന സഹിഷ്ണുതയാണ് യുഎഇയുടെ മഹത്വമെന്ന് യൂസഫലി പറഞ്ഞു. സേവന രംഗത്ത് ലോകത്തെല്ലായിടത്തുമുള്ള കെഎംസിസി ഘടകങ്ങൾ ചെയ്തുവരുന്ന പ്രവത്തനങ്ങൾ അങ്ങേയറ്റം പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ലുലു ഗ്രൂപ്പ് ഇന്‍റർനാഷണൽ ചെയർമാനും മാനേജിങ് ഡയറക്റ്ററുമായ എം.എ. യൂസഫലി മുഖ്യാതിഥിയായി

സ്വാഗത സംഘം കമ്മിറ്റി ചെയർമാൻ ഡോ. അൻവർ അമീൻ ചേലാട്ട് അധ്യക്ഷത വഹിച്ചു. ദുബായിലെ ഇന്ത്യൻ കോൺസുൽ ജനറൽ സതിഷ് കുമാർ ശിവൻ, മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി, സിഡിഎ സോഷ്യൽ റെഗുലേഷൻ ഡിപ്പാർട്ടമെന്‍റ് ഡയറക്ടർ മുഹമ്മദ് അൽ മുഹൈരി, മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം, കെഎംസിസി ഉപദേശക സമിതി ചെയർമാൻ ശംസുദ്ധീൻ ബിൻ മുഹ്‌യുദ്ധീൻ എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ യഹ്‌യ തളങ്കര സ്വാഗതവും ഇസ്മായിൽ ഏറാമല നന്ദിയും പറഞ്ഞു.

ദുബായ് കെഎംസിസി ട്രഷറർ പി കെ ഇസ്മായിൽ, ഇബ്രാഹിം മുറിച്ചാണ്ടി, ഹുസൈനാർ ഹാജി എടച്ചാക്കൈ, റയീസ് തലശ്ശേരി, സമദ് എടക്കുളം, മുസ്തഫ വേങ്ങര, മുഹമ്മദ് പട്ടാമ്പി, ഒ. കെ ഇബ്രാഹിം, ഹസൻ ചാലിൽ, എന്‍.കെ.ഇബ്രാഹിം,മജീദ് മടക്കിമല, മൊയ്തു ചപ്പാരപ്പടവ്, ആര്‍.ശുകൂര്‍,അഡ്വ. ഇബ്രാഹിം ഖലീൽ, അഷ്‌റഫ് കൊടുങ്ങല്ലൂർ, സാദിഖ് തിരുവനന്തപുരം, അബ്ദുൽ ഖാദർ അരിപ്പാമ്പ്ര, കെ പി എ സലാം, ആർ ഷുക്കൂർ, ബെൻസ് മഹമൂദ് ഹാജി, സൈനുദ്ധീൻ ചേലേരി, അബ്ദുല്ല ആറങ്ങാടി, പി വി നാസർ, ജംഷാദ് മണ്ണാർക്കാട്, എ സി ഇസ്മായിൽ, സിദ്ധീഖ് ചൗക്കി,ഹംസ ഹാജി മട്ടുമ്മല്‍ എന്നിവർ ദുബായ് ഊദ് മേത്തയിലെ അൽ നാസർ ലെഷർലാന്‍റിൽ നടന്ന വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

വ്യത്യസ്തത മേഖലകളിൽ സംഭാവനകൾ അർപ്പിച്ച എൻ എച്ച് എസ് മെഡിക്കൽ സെന്‍റർ എം ഡി അഡ്വ. ആമിറ ഷറാഫാത്ത്, യുണീക്ക് വേൾഡ് ഗ്രൂപ് ഓഫ് കമ്പനീസ് എം ഡി സുലൈമാൻ ഹാജി, എഎംആർ പ്രോപ്പർടീസ് എം ഡി ഷഫീഖ് അബ്ദുൽ റഹിമാൻ, ലിങ്കൺ പ്രൈവറ്റ് ഇൻവെസ്റ്റ്മെൻറ്സ് പ്രതിനിധി സാലിഹ് ഷാൻ എന്നിവരെ സാദിഖലി ശിഹാബ് തങ്ങൾ ഉപഹാരം നൽകി ആദരിച്ചു.

മുൻനിര മാപ്പിളപ്പാട്ട് ഗായകരായ രഹ്ന, ആദിൽ അത്തു, കൊല്ലം ഷാഫി, കണ്ണൂർ മമ്മാലി എന്നിവർ നയിച്ച ഇശൽ നിലാവ് സംഗീത വിരുന്നും അരങ്ങേറി. ദുബായ് കെഎംസിസി സർഗധാര കലാകാരന്മാരുടെ ദഫ് മട്ട്, കോൽക്കളി, കളരിപ്പയറ്റ്, ഒപ്പന, അറബിക് ഡാൻസ് തുടങ്ങിയ കലാപരിപാടികളും നടത്തി.

ദേശീയ പാത അതോറിറ്റിയുടെ വാദം തള്ളി; ടോൾ പിരിവ് നിർത്തലാക്കിയ ഉത്തരവ് നീട്ടി ഹൈക്കോടതി

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസ്; സുരേന്ദ്രനെതിരായ ഹർജി പിൻവലിക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ അനുമതി

തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള സർക്കാരിന്‍റെ ഓണസമ്മാനം വർധിപ്പിച്ചു; ആനുകൂല്യം ലഭിക്കുക 5 ലക്ഷത്തിലധികം പേർക്ക്

"സിപിഎം അധികം കളിക്കരുത്, കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തു വരും''; വി.ഡി. സതീശൻ

ഇന്ത്യക്കു മേലുള്ള തീരുവ റഷ്യയെ സമ്മർദത്തിലാക്കാൻ: ജെ.ഡി. വാൻസ്