യുഎഇ പൊതുമാപ്പിൽ ഹെൽപ്പ് ഡെസ്കുമായി ദുബായ് കെഎംസിസി 
Pravasi

യുഎഇ പൊതുമാപ്പിൽ ഹെൽപ്പ് ഡെസ്കുമായി ദുബായ് കെഎംസിസി

ആക്റ്റിംഗ് പ്രസിഡന്‍റ് മുഹമ്മദ്‌ പട്ടാമ്പി അദ്യക്ഷതവഹിച്ചു

ദുബായ് : വിവിധ കാരണങ്ങളാൽ രാജ്യത്ത് നിയമനുസൃതമല്ലാതെ താമസിക്കുന്നവരെ നാട്ടിൽ പോകാനോ പ്രവാസം തുടരാനോ സഹായിക്കുന്നതിനായി യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പിൽ സഹകരിക്കാൻ ദുബായ് കെഎംസിസി തീരുമാനിച്ചു. പൊതുമാപ്പ് കാലയളവിൽ മുൻകാലങ്ങളിലെ പോലെ ഇത്തവണയും ഹെൽപ്പ് ഡെസ്കും മറ്റ് സൗകാര്യങ്ങളും ചെയ്യുവാൻ ദുബായ് കെഎംസിസി സംസ്ഥാന ജില്ലാ ഭാരവാഹികളുടെ സംയുക്ത യോഗം തീരുമാനിച്ചു.

സർക്കാർ പ്രഖ്യാപിച്ച സൗകര്യങ്ങൾ പൂർണമായി ഉപയോഗപെടുത്താൻ പ്രവാസി സമൂഹം മുന്നോട്ട് വരണമെന്ന് യോഗം അഭ്യർത്ഥിച്ചു. മുസ്ലിം ലീഗ് സംസ്ഥാന കമ്മറ്റി പ്രഖ്യാപിച്ച ഫോർ വയനാട് പദ്ധതി വൻവിജയമാക്കിയ ദുബായ് കെഎംസിസിയുടെ കീഴിലുള്ള ജില്ലാ മണ്ഡലം വനിതാവിങ്ങ് കമ്മറ്റികളെ യോഗം അഭിനന്ദിച്ചു. അവശേഷിക്കുന്ന അംഗങ്ങൾ ആഗസ്റ്റ് 30 ന് മുമ്പായി മുസ്ലിം ലീഗ് സംസ്‌ഥാന കമ്മിറ്റി അപ് വഴി പങ്കാളിത്തം ഉറപ്പ് വരുത്തണമെന്ന് യോഗം അഭ്യർത്ഥിച്ചു.

ആക്റ്റിംഗ് പ്രസിഡന്‍റ് മുഹമ്മദ്‌ പട്ടാമ്പി അദ്യക്ഷതവഹിച്ചു. വൈസ് പ്രസിഡന്‍റ് ഒ കെ ഇബ്രാഹിം ചർച്ച ഉത്ഘാടനം ചെയ്തു. ആക്റ്റിങ്ങ് ജനറൽ സെക്രടറി അഷ്റഫ് കൊടുങ്ങല്ലൂർ ആമുഖ പ്രഭാഷണം നടത്തി.

വിവിധ ജില്ലാ ഭാരവാഹികളായ ജംഷാദ് മണ്ണാർക്കാട്, മുഹമ്മദ്‌ കോട്ടയം, ഷിബു കാസിം, നിസാം ഇടുക്കി, മുജീബ് കോട്ടക്കൽ, വി ഡി നൂറുദ്ധീൻ ഹുസൈൻ കോട്ടയം. ഇബ്രാഹിം ചളവറ . തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.

പാലിയേക്കര ടോൾ പിരിവിന് അനുമതിയില്ല; ഹൈക്കോടതി ഉത്തരവ് നിലനിൽക്കും

'ഓർമ'യുടെ സീതാറാം യെച്ചൂരി അനുസ്മരണം

മഹാരാഷ്ട്രയിൽ ഏറ്റുമുട്ടൽ; 2 വനിതാ നക്സലുകളെ വധിച്ചു

ഇടുക്കിയിൽ മണ്ണെടുക്കുന്നതിനിടെ തിട്ട ഇടിഞ്ഞു വീണ് 2 പേർ മരിച്ച സംഭവം; റിസോർട്ട് ഉടമകൾക്കെതിരേ കേസെടുത്തു

''വോട്ട് കൊള്ളയ്ക്ക് 101 ശതമാനം തെളിവുണ്ട്''; തെരഞ്ഞെടുപ്പ് കമ്മിഷനെിതരേ രാഹുൽ ഗാന്ധി