ദുബായ്; 'റയ്‌പ് മാർക്കറ്റ്' ഏഴാം സീസണിന് തുടക്കമായി 
Pravasi

ദുബായ്; 'റയ്‌പ് മാർക്കറ്റ്' ഏഴാം സീസണിന് തുടക്കമായി

സമൂഹത്തിന്‍റെ സന്തോഷം, സുരക്ഷിതമായ നഗരം, സ്ഥാപനപരമായ നവീകരണം എന്നീ മൂന്ന് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിപാടി

ദുബായ്: ദുബായ് ജനറൽ ഡിപാർട്ട്‌മെന്‍റ് ഓഫ് കമ്മ്യൂണിറ്റി ഹാപ്പിനസിലെ സുരക്ഷാ ബോധവത്കരണ വകുപ്പ് വർഷംതോറും സംഘടിപ്പിക്കുന്ന റയ്‌പ് മാർക്കറ്റിന്‍റെ ഏഴാം സീസൺ ഉമ്മു സുഖീം ഏരിയയിലെ ദുബായ് പൊലീസ് അക്കാദമി പാർക്കിൽ ആരംഭിച്ചു. സമൂഹത്തിന്‍റെ സന്തോഷം, സുരക്ഷിതമായ നഗരം, സ്ഥാപനപരമായ നവീകരണം എന്നീ മൂന്ന് വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് പരിപാടി.

സ്വകാര്യ മേഖലയുമായി ഗുണമേന്മയുള്ള പങ്കാളിത്തം വളർത്തിയെടുക്കാനും സാമൂഹിക ഉത്തരവാദിത്ത മേഖലയിൽ പങ്കാളിത്ത ലക്ഷ്യങ്ങൾ കൈവരിക്കുന്ന സാമൂഹിക സംരംഭങ്ങൾ ആരംഭിക്കാനും ഇത് വഴി ലക്ഷ്യമിടുന്നു.

യുഎഇയിൽ കഴിയുന്ന വൈവിധ്യ സമൂഹങ്ങളുമായി പുതിയതും നൂതനവുമായ ആശയ വിനിമയ മാർഗങ്ങൾ സൃഷ്ടിക്കാനായി രൂപകൽപന ചെയ്ത ദുബായ് പൊലീസിന്‍റെ സാമൂഹിക ബോധവത്കരണ സംരംഭങ്ങളുടെ ഭാഗമാണ് ഈ പദ്ധതി.

പോസിറ്റിവിറ്റി പ്രചരിപ്പിക്കുക, സന്തോഷവും സമൃദ്ധിയും വർധിപ്പിക്കുക, യുഎഇ പൗരന്മാർ, താമസക്കാർ, സന്ദർശകർ എന്നിവർ തമ്മിലുള്ള ഐക്യം പ്രതിഫലിപ്പിക്കുക എന്നിവയാണ് ലക്ഷ്യമെന്ന് പ്രോജക്ട് മാനേജർ മുനാ അൽ മസ്‌റൂയി പറഞ്ഞു.

എല്ലാ ശനിയാഴ്ചയും രാവിലെ 9 മുതൽ രാത്രി 9 വരെയും എല്ലാ ഞായറാഴ്ചയും രാവിലെ 9 മുതൽ വൈകിട്ട് 7 വരെയും മാർക്കറ്റ് പ്രവർത്തിക്കും. വിപുലമായ പരിപാടികളും ഇവിടെയെത്തുന്ന സന്ദർശകർക്ക് ആസ്വദിക്കാം. പുതിയ സീസണിൽ ചെറുകിട ഇടത്തരം സംരംഭങ്ങളിൽ (എസഎംഇ) നിന്നുള്ള ലെതർ ബാഗുകൾ, കര കൗശല ആഭരണങ്ങൾ, ഫാഷൻ വസ്തുക്കൾ, കലാ രൂപങ്ങൾ, പെർഫ്യൂമുകൾ തുടങ്ങിയവ ഇവിടെ പ്രദർശിപ്പിക്കുന്നു.

ഉദ്ഘാടന പരിപാടിയിൽ ആഡംബര പൊലീസ് പട്രോൾ കാറുകളുടെ പ്രദർശനം, പൊലീസിന്‍റെ ഭാഗ്യ ചിഹ്നം 'മൻസൂർ', മികച്ച രുചി വിഭവങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഫുഡ് ട്രക്കുകൾ എന്നിവയുമുണ്ട്.

അന‍്യായമായ വ‍്യാപാരത്തിലൂടെ ഇന്ത‍്യ പണം സമ്പാദിക്കുന്നുവെന്ന് പീറ്റർ നവാരോ

അലിഷാനും വസീമും തകർത്തു; ഒമാനെതിരേ യുഎഇയ്ക്ക് ജയം

വടകരയിൽ ആർജെഡി പ്രവർത്തകന് വെട്ടേറ്റു; പ്രതി ഒളിവിൽ

''പുറത്തു വന്നത് ഒറ്റപ്പെട്ട സംഭവങ്ങൾ''; പൊലീസ് അതിക്രമങ്ങളിൽ പ്രതികരിച്ച് മുഖ‍്യമന്ത്രി

സംസ്ഥാനത്ത് പാലിന് വില വർധിപ്പിക്കില്ലെന്ന് മിൽമ