ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

 
Pravasi

ഷെയ്ഖ് സായിദ് റോഡിൽ നവീകരണം പൂർത്തിയാക്കി ദുബായ് ആർടിഎ: യാത്രാ സമയത്തിൽ 40% കുറവ്

ഒന്നാം അൽ ഖൈൽ റോഡിന് മുകളിലെ പാലത്തിന്‍റെ ശേഷി രണ്ട് ദിശകളിലായി മൂന്ന് വരികളിൽ നിന്നും നാലായി ഉയർത്തി

Namitha Mohanan

ദുബായ്: ഷെയ്ഖ് സായിദ് റോഡിനും അൽ ഖൈൽ റോഡിനുമിടയിൽ അൽ മെയ്ദാൻ സ്ട്രീറ്റ് വഴിയുള്ള കണക്റ്റിവിറ്റി വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ഗതാഗത നവീകരണം ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർ‌ടി‌എ) പൂർത്തിയാക്കി. ഷെയ്ഖ് സായിദ് റോഡിൽ നിന്ന് അൽ മെയ്ദാൻ സ്ട്രീറ്റിലേക്കുള്ള എക്സിറ്റ് ഡി 69 വീതി കൂട്ടുകയും അതിന്‍റെ ശേഷി ഇരട്ടിയാക്കുകയും ചെയ്തു.

ഇതോടെ എക്സിറ്റിലെ വാഹന ശേഷി മണിക്കൂറിൽ 1,500ൽ നിന്ന് 3,000 ആയി ഉയരുകയും തിരക്കേറിയ സമയങ്ങളിൽ യാത്രാ സമയം 40 ശതമാനം വരെ കുറയുകയും ചെയ്തു.

ഒന്നാം അൽ ഖൈൽ റോഡിന് മുകളിലെ പാലത്തിന്റെ ശേഷി രണ്ട് ദിശകളിലായി മൂന്ന് വരികളിൽ നിന്നും നാലായി ഉയർത്തി. അൽ ഖൈൽ റോഡ്, അൽ മെയ്ദാൻ സ്ട്രീറ്റ്, ഷെയ്ഖ് സായിദ് റോഡ്, അൽ ഹദീഖ സ്ട്രീറ്റ് എന്നിവയ്ക്കിടയിലുള്ള ഗതാഗതം ഇതോടെ സുഗമമായി.

പാലത്തിന്‍റെ ശേഷി മണിക്കൂറിൽ 4,500ൽ നിന്ന് 6,000 വാഹനങ്ങളായി വർധിപ്പിച്ചു. നല്ല തിരക്കുള്ള സമയത്തെ ക്രോസിംഗ് സമയം ഏഴ് മിനുട്ടിൽ നിന്ന് നാലായി കുറഞ്ഞു.

ഈ വർഷം നഗരത്തിലെ പ്രധാന മേഖലകളിലായി 75ലധികം ഗതാഗത നവീകരണ പദ്ധതികൾ നടപ്പാക്കാനുള്ള ആർ‌ടിഎയുടെ മാസ്റ്റർ പ്ലാനിന്‍റെ ഭാഗമാണി പദ്ധതി. ജീവിത നിലവാരം മെച്ചപ്പെടുത്തുക, സമൂഹ ക്ഷേമം വർധിപ്പിക്കുക, അടിസ്ഥാന സൗകര്യങ്ങളിലും സഞ്ചാര സൗകര്യങ്ങളിലും ആഗോള നേതാവെന്ന നിലയിലുള്ള ദുബായുടെ സ്ഥാനം കൂടുതൽ ഉറപ്പിക്കുക എന്നിവ ലക്ഷ്യമിട്ടാണ് ഇത്തരം പദ്ധതികൾ നടപ്പാക്കുന്നത്.

ഹോർമുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാൻ

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്‌മെന്‍റ് ഫലം ഞായറാഴ്ച

പ്രസിദ്ധ് കൃഷ്ണ, യശസ്വി ജയ്സ്വാൾ തിളങ്ങി; അഫ്ഗാനെ വൈറ്റ്‌വാഷ് ചെയ്ത് ഇന്ത്യ

സംസ്ഥാനത്ത് 13 പേർക്ക് കൂടി ഷിഗെല്ല; 24 മണിക്കൂറിനിടെ പനിക്ക് ചികിത്സ തേടിയത് 13,187 പേർ

ഏഴു വയസുകാരനെ അച്ഛൻ ദേഹത്ത് ചട്ടകം ചൂടാക്കി പൊള്ളിച്ചു; കേസെടുത്ത് പൊലീസ്