6 ഇടങ്ങളിൽ ട്രെയിലർ സുരക്ഷാ പരിശോധന; ക്യാമ്പയിന് തുടക്കമിട്ട് ദുബായ് ആർടിഎ

 
Pravasi

6 ഇടങ്ങളിൽ ട്രെയിലർ സുരക്ഷാ പരിശോധന; ക്യാമ്പയിന് തുടക്കമിട്ട് ദുബായ് ആർടിഎ

ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിൽ പരിശോധന

ദുബായ്: റോഡ് സുരക്ഷ മെച്ചപ്പെടുത്തുന്നതിന്‍റെ ഭാഗമായി ദുബായിലെ ആറിടങ്ങളിൽ സമഗ്ര ട്രെയിലർ സുരക്ഷാ പരിശോധനാ ക്യാമ്പയിന് ദുബായ് ആർടിഎ തുടക്കം കുറിച്ചു. 'ട്രെയിലർ സേഫ്റ്റി' എന്ന പേരിലാണ് ലൈസൻസിങ് ആക്ടിവിറ്റീസ് മോണിറ്ററിങ് ഡിപ്പാർട്ട്‌മെന്‍റിന്‍റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.

ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് റോഡ്, എമിറേറ്റ്‌സ് റോഡ് എന്നിവ ഉൾപ്പെടെയുള്ള പ്രധാന റോഡുകളിലെ പ്രധാന സ്ഥലങ്ങളിൽ നടത്തിയ ഹെവി വാഹനങ്ങളുടെ 2,638 ഫീൽഡ് പരിശോധനകൾ ഇതിലുൾപ്പെടുന്നു.ടയർ സുരക്ഷാ മാനദണ്ഡങ്ങൾ, ബ്രേക്ക് കാര്യക്ഷമതാ പരിശോധനകൾ, ലൈറ്റിംഗ് സംവിധാനങ്ങൾ, ലൈസൻസ് സാധുത, ഡ്രൈവർ പെർമിറ്റുകൾ, അംഗീകൃത സുരക്ഷാ മാനദണ്ഡങ്ങളുമായി ബന്ധപ്പെട്ട മറ്റ് അവശ്യ നടപടിക്രമങ്ങൾ എന്നിവയുൾപ്പെടെയുള്ള നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ 177 ട്രെയിലറുകൾ പരിശോധിച്ചു.

ഇതിൽ 134 സാങ്കേതിക തകരാറുകൾ കണ്ടെത്തുകയും ട്രെയിലറുകൾക്കെതിരെ 88 നിയമലംഘനങ്ങൾ ചുമത്തുകയും ചെയ്തു. ഗതാഗതയോഗ്യമല്ലാത്ത ടയറുകൾ, ട്രെയിലറിന്‍റെ പിൻഭാഗത്തും വശങ്ങളിലുമുള്ള തകരാറുള്ള ലൈറ്റിങ്, ട്രെയിലറുകളുടെ പിൻഭാഗത്ത് പ്രതിഫലന സ്റ്റിക്കറുകളുടെ അഭാവം, മറ്റ് റോഡ് ഉപയോക്താക്കൾക്ക് ​​അപകടമുണ്ടാക്കുന്ന വാഹനങ്ങൾ തെറ്റായി ലോഡുചെയ്യൽ എന്നിവയുൾപ്പെടെയുള്ള കാര്യങ്ങളാണ് പരിശോധിച്ചത്.

'ആധുനിക ബോധവൽക്കരണ രീതികളിലൂടെ നിയമ ലംഘനങ്ങൾ തടയുക, ബോധവൽക്കരണം എല്ലാ വിഭാഗം ജനങ്ങളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.'- ആർ‌ടി‌എയിലെ ലൈസൻസിംഗ് ഏജൻസി സിഇഒ അഹമ്മദ് മഹ്ബൂബ് പറഞ്ഞു.

ട്രംപിന്‍റെ തീരുവയ്ക്ക് പ്രതികാരം ചെയ്യാനില്ല: ഇന്ത്യ

മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഓഫിസുകളിൽ ഇനി എഐ റിസപ്ഷനിസ്റ്റ്

മാലിന്യ സംസ്കരണം; ഈ വർഷം പിഴയായി ലഭിച്ചത് 8.55 കോടി

''സ്ഥാനമാനങ്ങളുടെ പുറകേ പോകുന്ന ആളല്ല'', യുഡിഎഫിലേക്കില്ലെന്ന് സുരേഷ് കുറുപ്പ്

ശുചിത്വ സർവേ: കേരള നഗരങ്ങളുടെ എണ്ണം പൂജ്യത്തിൽ നിന്ന് 82 ആയി