അപകട രഹിത വേനൽക്കാലം: ദുബായ് ആർടിഎയുടെ ക്യാംപെയിന് തുടക്കം

 
Pravasi

അപകട രഹിത വേനൽക്കാലം: ദുബായ് ആർടിഎയുടെ ക്യാംപെയിന് തുടക്കം

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ദുബായ് പൊലിസിന്‍റെയും സഹകരണത്തോടെയാണ് ക്യാംപെയിൻ തുടങ്ങിയത്

Namitha Mohanan

ദുബായ്: യുഎഇയിൽ വേനൽ കടുത്തുവരുന്ന സാഹചര്യത്തിൽ അപകടരഹിതമായ വേനൽക്കാലം ഉറപ്പുവരുത്തുന്നതിന് ദുബായ് ആർടിഎ ബോധവൽക്കരണ ക്യാംപെയിൻ തുടങ്ങി.

യുഎഇ ആഭ്യന്തര മന്ത്രാലയത്തിന്‍റെയും ദുബായ് പൊലിസിന്‍റെയും സഹകരണത്തോടെയാണ് ക്യാംപെയിൻ തുടങ്ങിയത്. വാഹനമോടിക്കുന്നവർ പതിവായി അറ്റകുറ്റപ്പണികൾ നടത്തണമെന്ന് ട്രാഫിക് ആൻഡ് റോഡ്‌സ് ഏജൻസിയിലെ ഗതാഗത വിഭാഗം മേധാവി അഹമ്മദ് അൽ ഖുസൈമി അഭ്യർഥിച്ചു. യാത്ര പുറപ്പെടുന്നതിന് മുൻപ് ടയർ പ്രഷർ, എഞ്ചിൻ ഓയിൽ, കൂളന്‍റ് അളവ് എന്നിവ പരിശോധിക്കണമെന്നും

എണ്ണയോ വെള്ളമോ ചോരുന്നില്ലെന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചൂട് 50 ഡിഗ്രി വരെ എത്തുമ്പോൾ, പഴയതും തേഞ്ഞതുമായ ടയറുകൾ പൊട്ടിത്തെറിക്കുകയും മരണം വരെ സംഭവിക്കാവുന്ന റോഡപകടങ്ങൾക്ക് അവ കാരണമാവുകയും ചെയ്യുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. വാഹനങ്ങളിൽ കുട്ടികളെ തനിച്ചാക്കി പോകരുതെന്ന് ആർ ടി എ മുന്നറിയിപ്പ് നൽകി.

വാഹനത്തിൽ കുടുങ്ങി പോകുന്നകുട്ടികൾക്ക് ശ്വാസംമുട്ടൽ ഉണ്ടാവാനും മരണം സംഭവിക്കാനും സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകുന്നു. എസി പ്രവർത്തിക്കുന്നുണ്ടെങ്കിൽ പോലും അപകടം ഉണ്ടാവാമെന്ന് അൽ ഖുസൈമി ചൂണ്ടിക്കാട്ടി.

ആർ‌ടിഎ ചട്ടങ്ങൾ പ്രകാരം, നിർമാണ തീയതി കഴിഞ്ഞ് അഞ്ച് വർഷത്തിൽ കൂടുതൽ പഴക്കമുള്ള ടയറുകൾ യുഎഇ റോഡുകളിൽ അനുവദനീയമല്ലെന്നും ആർടിഎ വ്യക്തമാക്കി.

‍"മുഖ്യമന്ത്രിയാകാനുള്ള സമയമായെന്ന് എപ്പോഴെങ്കിലും പറഞ്ഞോ?"; മാധ്യമങ്ങളോട് പൊട്ടിത്തെറിച്ച് ഡികെ

‌"മുഖ്യമന്ത്രിയുടെ മകന് ഇഡി സമൻസ്, പിന്നാലെ ആർഎസ്എസ് കൂടിക്കാഴ്ചയും പൂരം കലക്കലും"; ആരോപണവുമായി സതീശൻ

കൊൽക്കത്തയിൽ എംബിബിഎസ് വിദ്യാർഥിനിക്ക് ക്രൂര പീഡനം

സ്പിന്നിൽ കറങ്ങി വെസ്റ്റ് ഇൻഡീസ്; രണ്ടാം ടെസ്റ്റിൽ ബാറ്റിങ് തകർച്ച

"ഷാഫിയുടെ ചോരയ്ക്ക് പകരം ചോദിക്കും"; പൊലീസുകാർക്കെതിരേ നടപടി വേണമെന്ന് വി.ഡി. സതീശൻ