ദുബായി; സഫാരി പാർക്ക് ഒക്‌ടോബർ 1ന് വീണ്ടും സന്ദർശകർക്കായി തുറന്നുകൊടുക്കും 
Pravasi

ദുബായ് സഫാരി പാർക്ക് ഒക്‌ടോബർ 1ന് വീണ്ടും തുറന്നുകൊടുക്കും | Video

അതിഥികൾക്ക് കാൽനടയായോ ഷട്ടിൽ ട്രെയിൻ ഉപയോഗിച്ചോ പാർക്ക് ചുറ്റിക്കാണാം

ദുബായ്: കടുത്ത വേനലിൽ അടച്ചിടുന്ന പാർക്ക് ശൈത്യ കാലം തുടങ്ങുന്നതോടെയാണ് വീണ്ടും തുറക്കുന്നത്. അതി വിപുലമായ രീതിയിലാണ് ഇത്തവണ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുള്ളതെന്നും ആറാം സീസൺ സന്ദർശകർക്ക് മികച്ച അനുഭവങ്ങൾ സമ്മാനിക്കുമെന്നും അധികൃതർ പറഞ്ഞു. അതിഥികൾക്ക് കാൽനടയായോ ഷട്ടിൽ ട്രെയിൻ ഉപയോഗിച്ചോ പാർക്ക് ചുറ്റിക്കാണാം.

ആറ് വ്യത്യസ്ത തീം സോണുകളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ് ഇത്തവണത്തെ സീസൺ. സന്ദർശകർക്ക് വന്യജീവികളുമായി സുരക്ഷിതമായി അടുത്തിടപഴകാനാകും.

മൃഗസംരക്ഷണത്തിന്‍റെ പ്രാധാന്യം ഊന്നിപ്പറയുകയും വന്യജീവികളെ സംരക്ഷിക്കുന്നതിനുള്ള പാർക്കിന്‍റെ ശ്രമങ്ങളെ ഉയർത്തിക്കാട്ടുകയും ചെയ്യുന്ന, പ്രവർത്തനങ്ങൾ ഓരോ സോണിലും അവതരിപ്പിക്കും. വിദഗ്ധ ജന്തുശാസ്ത്രജ്ഞർ നടത്തുന്ന ജനപ്രിയ തത്സമയ അവതരണങ്ങളും ഇവിടെയുണ്ടാകും.

സഫാരി പാർക്കിൽ 78 സസ്തനികൾ, 50 ഇനം ഉരഗങ്ങൾ, 111 തരം പക്ഷികൾ എന്നീ വിഭാഗങ്ങളിലായി 3,000ത്തിലധികം മൃഗങ്ങളുമുണ്ട്. മിഡിൽ ഈസ്റ്റ് മേഖലയിലെ ഏറ്റവും വലിയ പാർക്കാണിതെന്ന് ദുബായ് മുനിസിപ്പാലിറ്റിയിലെ പബ്ലിക് പാർക്കുകളുടെയും വിനോദ സൗകര്യങ്ങളുടെയും മേധാവി അഹ്മദ് അൽ സറൂനി പറഞ്ഞു. ടിക്കറ്റ് നിരക്കുകൾ, സീസണൽ ഇവന്‍റുകൾ, പാർക്ക് സവിശേഷതകൾ എന്നിവയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് www.dubaisafari.ae എന്ന വെബ്സൈറ്റ് സന്ദർശിക്കാം.

കാലിക്കറ്റ് സർവകലാശാലയിലെ എസ്എഫ്ഐ സമരം; 9 വിദ‍്യാർഥികൾക്ക് സസ്പെൻഷൻ

നിമിഷപ്രിയയുടെ മോചനത്തിനായി ഒരു കോടി നൽകുമെന്ന് ബോബി ചെമ്മണൂർ

ബാസ്ബോൾ ഫലിച്ചില്ല; ഇംഗ്ലണ്ടിനെ 387ൽ ഒതുക്കി ബുംറയും സംഘവും

ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ അപകടം; നടൻ സാഗർ സൂര‍്യയ്ക്ക് പരുക്ക്

13 വർഷം വാർഷിക അവധിയില്ലാതെ ജോലി ചെയ്തു; ജീവനക്കാരന് 14 ലക്ഷം നഷ്ടപരിഹാരം നൽകാൻ അബുദാബി കോടതി വിധി