ദുബായിൽ ഈ വേനൽക്കാലത്ത് 893 എസി ബസ് ഷെൽട്ടറുകൾ കൂടി
ദുബായ്: ദുബായിലെ 622 ഇടങ്ങളിലായി 893 എയർ കണ്ടീഷൻ ചെയ്ത ബസ് ഷെൽട്ടറുകൾ ഈ വേനൽക്കാലത്ത് പ്രവർത്തനക്ഷമമാകുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു.
ഓരോ ശീതീകരിച്ച കാത്തിരിപ്പ് കേന്ദ്രത്തിലും വീൽചെയർ ഉപയോക്താക്കൾക്കായി പ്രത്യേക സ്ഥലങ്ങളും ബസ് ഗതാഗതവുമായി ഡിസ്‌പ്ലേയുമുണ്ടാകും. നിശ്ചയദാർഢ്യക്കാർക്ക് അനുയോജ്യമായ മാനദണ്ഡങ്ങൾ പാലിച്ചാണ് ഇവയുടെ നിർമാണമെന്നും ആർടിഎ അറിയിച്ചു.