ദുബായിലെ ശൈത്യകാല ക്യാംപിങ് സീസണ് ഒക്‌ടോബർ 21 ന് തുടക്കം  
Pravasi

ദുബായിലെ ശൈത്യകാല ക്യാംപിങ് സീസണ് ഒക്‌ടോബർ 21 ന് തുടക്കം

2025 ഏപ്രിൽ അവസാനം വരെ ശൈത്യകാല ക്യാംപിങ് തുടരുമെന്ന് അധികൃതർ അറിയിച്ചു

ദുബായ്: ദുബായിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 ന് തുടങ്ങും. 2025 ഏപ്രിൽ അവസാനം വരെ ശൈത്യകാല ക്യാംപിങ് തുടരുമെന്ന് അധികൃതർ അറിയിച്ചു.

ക്യാംപിങ് സീസണിൽ കുറഞ്ഞത് മൂന്ന് മാസത്തേയ്ക്കും പരമാവധി ആറ് മാസത്തേയ്ക്കുമായാണ് പെർമിറ്റുകൾ നൽകുന്നത്. ഒരു ക്യാംപിന് പരമാവധി 400 ചതുരശ്ര മീറ്റർ വിസ്തീർണത്തിന് ഒരു ചതുരശ്ര മീറ്ററിന് 44 ഫിൽസ് വീതമാകും പ്രതിവാര പെർമിറ്റ് ഫീസ്.

ദുബായ് മുനിസിപ്പാലിറ്റി ഇവിടെ വാണിജ്യ മേഖലകൾ സ്ഥാപിച്ചിട്ടുണ്ട്. ക്യാംപിങ് സപ്ലൈകളും അനുബന്ധ സേവനങ്ങളുമടക്കമുള്ള പ്രാദേശിക ബിസിനസുകൾ ക്യാംപിങ് മേഖലകളിൽ നടത്തുന്നതിനും പെർമിറ്റിന് അപേക്ഷിക്കാം. ക്യാംപ് സജ്ജീകരിക്കാനുള്ള അതിരുകളും നിർദിഷ്ട ആവശ്യകതകളും വിവരിച്ച് അതോറിറ്റി അപേക്ഷകർക്ക് പെർമിറ്റ് നൽകും.

പെർമിറ്റ് ഉടമകൾ സുരക്ഷാ ചട്ടങ്ങൾ പാലിക്കുകയും ക്യാംപിങ്, കുടുംബവുമായി ബന്ധപ്പെട്ട ഇവന്‍റുകൾ എന്നിവയിലേക്ക് പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തുകയും ചെയ്താൽ അനുവദിച്ച സ്ഥലത്തിനുള്ളിൽ ക്യാംപുകൾ സ്ഥാപിക്കാൻ കഴിയും. ക്യാംപുകൾ വേലി കെട്ടി തിരിക്കണം. അനുമതിയുടെ പരിധിക്ക് പുറത്തുള്ള അനധികൃത ഉപയോഗമോ ഘടനകളോ അനുവദിക്കുന്നതല്ല.

ക്യാംപിങ് സ്ഥലങ്ങളിൽ പടക്കങ്ങൾ നിരോധിച്ചിട്ടുണ്ട്. മറ്റ് സുരക്ഷാ ആവശ്യകതകളിൽ പൊതുജനാരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കൽ ഉൾപ്പെടുന്നു. ശുചിത്വം പാലിക്കുക, അഗ്നിശമന ഉപകരണങ്ങളുടെ നിർബന്ധിത ഉപയോഗം ഉൾപ്പെടെയുള്ള നടപടികൾ, ക്യാംപിങ് മേഖലക്കുള്ളിൽ ബൈക്കുകൾക്ക് മണിക്കൂറിൽ 20 കിലോമീറ്റർ വേഗ പരിധി, ഫ്ലാഷ്‌ ലൈറ്റുകളുടെയും ഉച്ചഭാഷിണികളുടെയും നിരോധനം എന്നിവയും ഇതിലുൾപ്പെടുന്നു. ദുബായ് മുനിസിപ്പാലിറ്റി വെബ്‌സൈറ്റ്, ദുബായ് നൗ ആപ്പ്, ദുബായ് ബിൽഡിംഗ് പെർമിറ്റ് സിസ്റ്റം എന്നിവ വഴി അപേക്ഷകൾ സമർപ്പിക്കാനാകുമെന്നും അധികൃതർ അറിയിച്ചു.

കനത്ത മഴയിൽ വലഞ്ഞ് ഉത്തരേന്ത്യ; പഞ്ചാബിൽ റെഡ് അലർട്ട്, ഹിമാചലിൽ വീണ്ടും പ്രളയ മുന്നറിയിപ്പ്

ബ്രിക്സ് കൂട്ടായ്മയുടെ അമെരിക്കൻ വിരുദ്ധ നയങ്ങളിൽ ഉൾപ്പെടുന്ന രാജ്യങ്ങളിൽ നിന്ന് 10% തീരുവ ഈടാക്കും: ട്രംപ്

'അമെരിക്ക പാർട്ടി' രൂപീകരിക്കുമെന്ന മസ്കിന്‍റെ പ്രസ്താവനയെ പരിഹസിച്ച് ട്രംപ്

സംസ്ഥാനത്ത് ഓഗസ്റ്റ് 20 മുതൽ 27 വരെ ഓണപ്പരീക്ഷ; 29 ന് സ്കൂൾ അടയ്ക്കും

സുരേഷ് ഗോപി ധരിച്ച മാല‍യിൽ പുലിപ്പല്ലാണെന്ന പരാതിയിൽ വനം വകുപ്പ് നോട്ടീസ് നൽകും